മിസ്ഡ് കോള്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍... ഫോണ്‍ വിളിയില്‍ ആനന്ദം കണ്ടെത്തുന്നവരില്‍ വലവിരിച്ച് മിസ്ഡ് കോള്‍ തട്ടിപ്പ്; ബൊളിവിയന്‍ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതം കൈപ്പറ്റി ടെലികോം കമ്പനികളും; സ്വകാര്യ ഗ്രൂപ്പുകള്‍ കമ്പനികളുമായി ധാരണയുണ്ടാക്കി കൊള്ളയടിക്കുന്നവരില്‍ മലയാളികളും

കേരളത്തില്‍ സജീവമായ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ രഹസ്യം പുറത്ത്. ബൊളിവിയന്‍ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതം അവിടത്തെ ടെലികോം കമ്പനികള്‍ക്കും കിട്ടുന്നതായി സൂചന. ഈ കമ്പനികളുമായി ധാരണയുണ്ടാക്കിയാണു സ്വകാര്യഗ്രൂപ്പുകള്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവരില്‍നിന്നു പണം തട്ടുന്നത്.
ചങ്ങാത്ത ഫോണ്‍വിളി എന്ന പേരില്‍ അശ്ലീലഫോണ്‍ ചാറ്റിങ് നടത്തി വന്‍ തുക ഈടാക്കുന്ന സംഘങ്ങള്‍ സജീവമാണ്. വ്യാപകമായി സന്ദേശമയച്ചാണ് ഇരകളെ തേടുന്നത്. ദീര്‍ഘനേരം നീളുന്ന അശ്ലീലസംഭാഷണത്തിലൂടെ വലിയ തുകയാണു തട്ടുന്നത്. ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് പ്രത്യേക നമ്പറുകളിലേക്കുള്ള കോളുകള്‍ക്ക് അമിതതുക ഈടാക്കും. പ്ലസ് 5ല്‍ ആരംഭിക്കുന്ന മിസ്ഡ് കോളുകളിലൂടെയാണു തട്ടിപ്പ്.
വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച ശേഷമാണിത്. യുവാക്കളാണ് കൂടുതലായും ഇരകളാകുന്നത്. ഫോണ്‍സന്ദേശം കണ്ടു തിരിച്ചു വിളിക്കുന്നത് പുരുഷനാണെങ്കില്‍ അപ്പുറത്ത് സ്ത്രീയായിരിക്കും ഫോണെടുക്കുക. ഒരുമിച്ചിരുന്നുള്ള സംഭാഷണമാണു നടക്കുന്നതെന്ന് ഇരകളറിയുന്നില്ല.
ഇത്തരം കോളുകള്‍ക്ക് നിലവിലുള്ളതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വരെ തുകയാണ് ഈടാക്കുക. ചില നെറ്റ്‌വര്‍ക്ക് ഗ്രൂപ്പുകള്‍ ഇതിനായി പ്രത്യേക സംവിധാനം മുമ്പ് ഒരുക്കിയിരുന്നു. നിങ്ങള്‍ക്ക് അനുയോജ്യരായ സുഹൃത്തുക്കള്‍ എന്ന പേരിലാണ് വലയെറിയുക.
ഞരമ്പുരോഗികള്‍ പലരും ഇതില്‍ വീഴും. ഫോണ്‍ വിളിക്കുന്നവരെ രസിപ്പിക്കുകയും സരസമായി സംസാരിക്കുകയും ചെയ്യുന്നതാണ് കോള്‍സെന്ററുകളിലെ ജീവനക്കാരുടെ ജോലി. ഇത്തരം സെന്ററുകളെക്കുറിച്ച് വന്‍ പരാതി ഉയര്‍ന്നതോടെ പലതും പൂട്ടിയെന്നാണു വിവരം.
https://www.facebook.com/Malayalivartha


























