നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിനന്ദനങ്ങളും പിന്തുണയുമായി കെ.സി. വേണുഗോപാല്‍. എഐസിസിയുടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ.സിയുടെ പ്രതികരണം. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മറികടന്നാണ് വി.ഡി. സതീശനെന്ന ഒറ്റ പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. ഇതു സംബന്ധിച്ച് അമര്‍ഷം ഇരുവര്‍ക്കുമുണ്ട് എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം ശിരസാവഹിക്കുമെന്നും ആദ്യമേ പറഞ്ഞതാണെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ത്രിവര്‍ണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ പറഞ്ഞതാണ്. പല സംസ്ഥാനങ്ങളിലും ഇത്തരം തീരുമാനം പ്രഖ്യാപിക്കുന്ന ആളാണ് ഞാന്‍. കേരളം ആയതുകൊണ്ടാണ് തീരുമാനത്തില്‍ നിന്ന് മാറിയതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























