ബിഷപ്പിനെതിരായ പരാതി ;കണ്ണൂരിലെ കന്യാസ്ത്രീ മഠത്തില്‍ പൊലീസ് പരിശോധന നടത്തുന്നു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ പൊലീസ് പരിശോധന നടത്തുന്നു. വൈക്കം ഡിവൈ.എസ്.പി കെ.വി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിയാരത്തുള്ള മഠത്തില്‍ പരിശോധന നടത്തുന്നത്.
പാണപ്പുഴ പറവൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയ സദന്‍ മഠത്തിലും സംഘം പരിശോധന നടത്തും. ജലന്ധര്‍ ബിഷപ് ഇവിടുത്തെ പരിപാടികള്‍ക്കായി എത്തിയപ്പോള്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ച് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























