മോഷണമുതൽ തിരികെ നൽകി കള്ളൻ മാതൃകയായി; കൂടെ ഒരു കുറിപ്പും

വീടിനുള്ളിൽ കയറി മോഷണം നടത്തിയ കള്ളൻ മോഷണ മുതൽ തിരികെ നൽകി മാപ്പപേക്ഷിച്ചു. നിവൃത്തികേട് കൊണ്ട് ആണ് താൻ ഇങ്ങനെ ചെയ്തതെന്നും ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ലെന്നും മാപ്പു നൽകണമെന്നും കത്തെഴുതി വെച്ചാണ് മോഷ്ടാവ് മോഷണമുതൽ തിരികെ നൽകിയത്.
കരുമാടി സ്വദേശി മധുവിന്റെ വീട്ടിൽ ആണ് സംഭവം.ചൊവ്വാഴ്ച രാത്രിയാണ് മധുകുമാറും കുടുംബവും ബന്ധു വീട്ടില്‍ കല്യാണത്തിനു പോയത്. തക്കസമയത്ത് അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച മാല മോഷ്ടിക്കുകയായിരുന്നു. തിരിച്ചെത്തിയ കുടുബത്തിനു വീട്ടിൽ മോഷണം നടന്നെന്നും മനസ്സിലാകുകയും അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ ഗേറ്റില്‍ മാപ്പപേക്ഷിച്ചുള്ള കത്തും നഷ്ടപ്പെട്ട മാലയും കണ്ടത്.
‘മാപ്പു നല്‍കുക. നിവൃത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല.’ കത്തിലെ വരികളാണിത്. മാത്രമല്ല കത്തിന്റെ കൂടെ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു മോഷണം പോയ ഒന്നരപ്പവന്‍ മാലയുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























