തലസ്ഥാന നഗരിയെ ഞെട്ടിച്ച് യു.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂൾ വാനിൽ പീഡനത്തിനിരയാക്കി; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂൾ ബസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. നഗരത്തിലെ ഒരു പ്രധാന സ്വകാര്യ സ്കൂളിലെ നാല് വയസ്സുകാരിയ്ക്കാണ് ഈ ദുർഗ്ഗതി നേരിടേണ്ടി വന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെയെല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പിഞ്ചുകുഞ്ഞിനോടുള്ള ഡ്രൈവറുടെ കാടത്തം. സംഭവസമയത്ത് ബസില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുട്ടിയെ ഉടന്‍ തന്നെ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം രക്ഷിതാക്കള്‍ മ്യൂസിയം പോലീസിന് ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. കേസിലെ പ്രതി ഡ്രൈവറായ രാജശേഖരനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്‌കൂള്‍ ബസ് കസ്റ്റഡിയിലെടുക്കാനും തെളിവെടുപ്പിനുമുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























