ഖത്തറില്‍ നിന്നും കുഴമ്പ് രൂപത്തിലാക്കി സ്വർണ്ണക്കടത്ത്; വിമാനത്താവളത്തിൽ പരിശോധകരുടെ കണ്ണിൽ പൊടിയിട്ട് മുങ്ങി; ഒടുവിൽ പണിയായത് ചെക്‌പോസ്റ്റിലെ വാഹന പരിശോധന

ചെക്‌പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ 654 ഗ്രാം കുഴമ്പ് രൂപത്തിലുള്ള സ്വർണ്ണവുമായി യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് വാവാട് ബേക്കണ്ടിയില്‍ മനാസ് (23) ആണ് അനധികൃത സ്വർണ്ണക്കടത്തിനിടെ വലയിലായത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഖത്തറില്‍ നിന്നും ഗോവ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗ്ഗവും അവിടെനിന്നും കല്ലട ബസ്സില്‍ കോഴിക്കോടേക്കും പോകാനുള്ള പദ്ധതിയ്ക്കിടെ കൊടുവള്ളിയിലേക്കുള്ള യാത്രമധ്യേ വാഹന പരിശോധന പണിയാകുകയായിരുന്നു. അടിവസ്ത്രത്തില്‍ പ്രത്യേകം അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ഇയാൾ ശ്രമിച്ചത്. അതേസമയം വിമാനത്താവളത്തിലെ പരിശോധനയിലൊന്നും ഇയാള്‍ പിടിക്കപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍രാജന്‍, പി.ഇ ഒ മാരായ കെ.ബി. ബാബുരാജ്, എം.സി.ഷിജു, സി ഇ.ഒമാരായ അരുണ്‍ പ്രസാദ്, കെ.ജോണി എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണ്ണം പിടികൂടിയത്.
https://www.facebook.com/Malayalivartha



























