അഭിമന്യു വധം ; പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ മുഖ്യപ്രതികളെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനപോലും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എന്തോ ഒളിക്കാനുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























