യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായവൈദികന്‍ ; വൈദികന്റെ റൂമിലേക്ക് യുവതിയെ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടതായി സാക്ഷിമൊഴി ; ഓർത്തഡോസ് വൈദികനെതിരായ കുരുക്ക് മുറുകുന്നു

കുമ്ബസരിക്കാനെത്തിയ യുവതിയെ താന്‍ പീഡിപ്പിച്ചില്ലെന്ന് അറസ്‌റ്റിലായ വൈദികന്‍ ജോബ് മാത്യുവിന്റെ മൊഴി. പരാതിക്കാരിയായ യുവതിയെ അറിയാമെങ്കിലും ഇവര്‍ കുമ്ബസരിക്കാന്‍ എത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും ജോബ് മാത്യു ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിലെ രണ്ടാം പ്രതിയായ വൈദികന്റെ മൊഴി.
എന്നാല്‍ കേസില്‍ വൈദികനെ കുരുക്കുന്ന രീതിയില്‍ സാക്ഷിമൊഴികളുണ്ടെന്നാണ് വിവരം. പരാതിക്കാരിയായ യുവതിയുമായി വൈദികന് അടുത്ത ബന്ധമുണ്ട്. പലപ്പോഴും ഇവര്‍ കുമ്ബസരിക്കാന്‍ വൈദികന്റെ അടുത്ത് വന്നിട്ടുണ്ട്. വൈദികന്റെ റൂമിലേക്ക് യുവതിയെ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടതായും സാക്ഷികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരം സാക്ഷിമൊഴികള്‍ ക്രൈംബ്രാഞ്ച് രഹസ്യമായി രേഖപ്പെടുത്തും.
കുന്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ ഫാദര്‍ ജോബ് മാത്യുവിനെ വ്യാഴാഴ്‌ചയാണ് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. ജോബിനെ കൂടാതെ ഈ കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടര്‍ന്നാണ് ജോബ് കീഴടങ്ങിയത്. യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നും. യുവതിയെ ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പീഡിപ്പിച്ചതെന്നും സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന പ്രതികളുടെ വാദം ശരിയല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ നിയമത്തിനു മുന്നില്‍ നിന്ന് ഒളിച്ചോടാന്‍ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിയത്.
https://www.facebook.com/Malayalivartha



























