ഹയർ സെക്കൻഡറി സ്കൂളുകളിൽ നിരീക്ഷണ ക്യാമറകൾക്ക് വിലക്ക്; ക്ലാസ് മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കരുതെന്ന് ഹയർ സെക്കൻഡറി ഡയറക്ടറുടെ സർക്കുലർ

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ ക്ലാസ് മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച സർക്കുലർ ഹയർ സെക്കൻഡറി ഡയറക്ടർ പുറത്തിറക്കി.
ഇതുപ്രകാരം, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്കൂളുകൾ ക്ലാസ് മുറികളിൽനിന്ന് ഇവ നീക്കം ചെയ്യണം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിൽ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്കൂളുകൾക്കും പ്രിൻസിപ്പൽമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha



























