പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്ക് സമയം അനുവദിച്ചു, ഫെഡറല്‍ സംവിധാനത്തിന് മേല്‍ കേന്ദ്രഗവണ്‍മെന്റ് കൈകടത്തുന്നു എന്നാരോപിച്ച് സി.പി.എം പ്രചരണം നടത്തുകയും കേന്ദ്രത്തിനെതിരെ എല്‍.ഡി.എഫ്, യു.ഡി.എഫ് എം.പിമാര്‍ പ്രമേയം പാസാക്കുകയും ചെയ്തതോടെയാണ് നടപടി

സംസ്ഥാനത്ത് നിന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തിന് അനുമതി നല്‍കി. ഈമാസം 19ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. 18ന് അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി എത്തും. മുമ്പ് നാല് തവണ കാണാന്‍ അനുമതി തേടിയിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എം.പിമാരുടെ യോഗത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. ഫെഡറല്‍ സംവിധാനത്തെ കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്ന് ഇരുമുന്നണികളും ആരോപിച്ചിരുന്നു. സി.പി.എം ഇത് പ്രചരണ ആയുധമാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കേന്ദ്രം വഴങ്ങിയത്.
പ്രധാനമന്ത്രി അനുമതി തുടര്‍ച്ചയായി നിഷേധിച്ചതോടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ റേഷന്‍ വിഹിതം, പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പോകുന്നത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശിച്ചിരുന്നു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെതിരെയും വിമര്‍ശനം നടത്തിയിരുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ വിസമ്മതിച്ച പീയൂഷ് ഗോയല്‍ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























