മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം : ചിറയിന്‍കീഴ് അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ രാവിലെ ഏഴോടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ (56), വര്‍ഗ്ഗീസ് (45) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍.
അഞ്ചുതെങ്ങ് സ്വദേശി ജോണ്‍സന്റെ വള്ളമാണു മറിഞ്ഞത്. അശാസ്ത്രിയ നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന മുതലപ്പൊഴിയിലും കടലെടുത്തുപോയ അനുബന്ധ പ്രദേശങ്ങളിലുമായി മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയുണ്ടാകുന്നത് സംബന്ധിച്ച് ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുന്നത്.
https://www.facebook.com/Malayalivartha



























