Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിശപ്പ് സഹിക്കാനാകാതെ വിളിക്കാത്ത കല്യാണമുണ്ണാന്‍ പോയ യുവാവിന്റെ കണ്ണുനിറയിക്കുന്ന ഒരു കുറിപ്പ് വൈറലാകുന്നു; 'കരഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി പോരുമ്പോള്‍ എന്തോ ആ സെക്യൂരിറ്റിക്കും കുറച്ച് അലിവ് തോന്നിയതാകാം.അയാള്‍ പുറകെ വന്നു പറഞ്ഞു, 'സാരില്ല മോനെ ഒരു നിമിഷത്തെ ആവേശത്തിന് ചെയ്തു പോയതാണ്'; ആ കുറിപ്പ് വായിക്കാം

14 JULY 2018 01:14 AM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം വിശപ്പാണ്. വയറു കായുമ്പോള്‍ പിന്നെ എന്തും വരട്ടെയെന്ന് ചിന്തിക്കും. മോഷ്ടിക്കാനും അര്‍ഹതയില്ലാത്തത് ഒളിച്ചു കഴിക്കാനുമെല്ലാം തോന്നും. അങ്ങനെ വിളിക്കാത്ത വിവാഹസദ്യയ്ക്ക് ഭക്ഷണം കഴിക്കാന്‍ കയറി കണ്ണീരോടെ അപമാനിതനായി ഇറങ്ങിപ്പോരേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ജനങ്ങളുടെ കണ്ണ് നനയ്ക്കുന്നത്. എഴുത്തുകാരനായ ഷോബിന്‍ കമ്മട്ടത്തിന്റെ കുറിപ്പ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലാകുകയാണ്. 

ഷോബിന്‍ കമ്മട്ടത്തിന്റെ കുറിപ്പ് ഇങ്ങനെ; 

വിളിക്കാത്ത കല്യാണത്തിന് പോയി ഒരുപാട് സദ്യകള്‍ ഉണ്ടിരുന്നൊരു കാലം 

ഡിഗ്രി ഫസ്റ്റ് ഇയര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലം, അവിടുന്നു നടന്നുപോകാവുന്ന ദൂരം പാറമേക്കാവ് അഗ്രശാല കല്യാണമണ്ഡപം എന്നെത്തെയും പോലെ ബസ്സില്‍ കണ്‍സെഷന്‍ കിട്ടാന്‍ വേണ്ടി മാത്രം കൊണ്ടുവന്നിരുന്ന ഒരേ ഒരു പുസ്തകം അരയില്‍ തിരുകി പതിയെ മണ്ഡപത്തിലെക്ക് കടന്നു.

അവസാന പന്തിയെ കഴിക്കാറുള്ളു, ചെയുന്ന കാര്യം അത്ര നല്ലതല്ല എന്ന് അറിയാം കല്യാണത്തിന് വിളിച്ചവര്‍ക്ക് താന്‍ കഴിക്കുന്നത് കാരണം സദ്യ കിട്ടാതെ വരുകയുമരുത് എത്രയോ ഭക്ഷണം ബാക്കി ആയി പോകുന്നു സദ്യകളില്‍ അന്നെന്തോ വിശപ്പു മൂത്ത് ഇടം വലം നോക്കട്ടെ സദ്യവെട്ടി വിഴുങ്ങുന്നതിനിടയില്‍ കയ്യില്‍ പിടി വീണു 

കാര്യം എന്താണെന്നു മനസ്സിലാകും മുന്‍പേ സെക്യൂരിറ്റിക്കാരന്‍ അവിടുന്ന് വലിച്ചു ഓഡിറ്റോറിയതിന്റെ പുറകില്‍ കൊണ്ട് പോയി ഒരു പേരും കള്ളനെ കിട്ടിയ പോലെ ആളുകള്‍ ചുറ്റും കൂടി വിചാരണ ആരംഭിച്ചു, അതിനിടയില്‍ ആരോ ഉടുത്തിരുന്ന മുഷിഞ്ഞ ഒറ്റമുണ്ട് വലിച്ചു അഴിച്ചു കളഞ്ഞു കള്ളന്‍ ആണെന്ന തെളിവുമായി നനഞ്ഞ നോട്ട് പുസ്തകം താഴെ വീണതും സെക്യൂരിറ്റിക്കാരന്‍ കരണം പോത്തി ഒന്ന് തന്നതും ഒരുമിച്ചായിരുന്നു. അതോടെ കരച്ചില്‍ ഉച്ചത്തില്‍ ആയി

രംഗം ആകെ വഷളായി ഒച്ചയും കരച്ചിലും കേട്ടു ആരോ പറഞ്ഞു 'ചെറിയ പയ്യന്‍ അല്ലേ വിട്ടേക്ക് ' എന്തിനേറെ പറയുന്നു കല്യാണപെണ്ണും ചെക്കനും വരെ എത്തി അവര്‍ക്കു മുന്നില്‍ തലയുയര്‍ത്തി പോലും നോക്കാനാകാതെ ഒരു കൊടും കുറ്റവാളിയെ പോലെ ഞാന്‍ അങ്ങനെ നിന്നു മകളുടെ കല്യാണത്തിന് ആരുടേയും കണ്ണുനീര്‍ വീഴണ്ട എന്ന് കരുതിയാകണീ ആ അച്ഛന്‍ 'അയാളെ വിട്ടേക്കാന്‍ പറഞ്ഞതും പോകാന്‍ നേരം കുറച്ച് പൈസ പോക്കറ്റില്‍ വച്ചു തന്നതും 

' കരഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി പോരുമ്പോള്‍ എന്തോ ആ സെക്യൂരിറ്റിക്കും കുറച്ച് അലിവ് തോന്നിയതാകാം.. അയാള്‍ പുറകെ വന്നു പറഞ്ഞു, 'സാരില്ല മോനെ ഒരു നിമിഷത്തെ ആവേശത്തിന് ചെയ്തു പോയതാണ്' അതിനു മറുപടി ഒന്നും നല്‍കാതെ വേഗം അവിടുന്ന് നടന്നകന്നു പിന്നീട് മുഴുപട്ടിണി ആണേലും വിളിക്കാത്ത സദ്യക്ക് പോകുന്ന പരിപാടി അതോടെ നിര്‍ത്തി

വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ ആ ഓഡിറ്റോറിയത്തില്‍ കയറാന്‍ ധൈര്യം വന്നത് ഇപ്പോള്‍ ആണ്... വീണ്ടും വിളിക്കാത്ത സദ്യ ഉണ്ണാന്‍ അല്ല അവിടെ ഒരു പുസ്തകമേള നടക്കുന്നുണ്ട് ജീവിതത്തില്‍ ഞാന്‍ ആദ്യമായി എഴുതിയ ഞാന്‍ ഏറെ താലോലിക്കുന്ന എന്റെ 'കടലോളം പ്രണയം' അവിടുണ്ട്. അതൊന്നു നേരിട്ട് കാണണം. അന്നത്തെ ആ സെക്യൂരിറ്റിക്കാരന്‍ അവിടുണ്ട് ആളാകെ മാറിപ്പോയിരിക്കുന്നു ചെറുപ്പത്തിന്റെ ആരോഗ്യവും ഉശിരും ഇന്നയാളില്‍ ഇല്ല. ഒരു പുസ്തകം എടുത്തു അയാളുടെ കൈയില്‍ കൊണ്ട് കൊടുത്തു ഞാന്‍ എഴുതിയ പുസ്തകം ആണിത് 'എന്നെ മനസ്സിലായോ? ' ഇല്ല അയാള്‍ക്ക് എന്നെ മനസ്സിലായിട്ടില്ല പണ്ട് നടന്ന സദ്യയുടെ കാര്യം പറഞ്ഞു അയാള്‍ വീണ്ടും വീണ്ടും എന്നെ തന്നെ സൂക്ഷിച്ചുനോക്കി. എന്ത് പറയണം എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു 

ഇടറിയ ശബ്ദത്തില്‍ അയാള്‍ ഇത്രയും പറഞ്ഞ് ഒപ്പിച്ചു. 'നീ അന്ന് ഇവിടുന്നു കരഞ്ഞു ഇറങ്ങിപോയതിനു ശേഷം ഞാന്‍ കുറെ നിന്നെ കുറിച്ച് ആലോചിച്ചു, അത്രയും വേണ്ടിയിരുന്നില്ല എന്ന് തോന്നി, എന്നെങ്കിലും കണ്ടാല്‍ ഒന്ന് മാപ്പ് പറയണം എന്നുണ്ടായിരുന്നു.' അയാള്‍ കൈയില്‍ മുറുകെ പിടിച്ചു 'ഏയ് അത് സാരില്ല, ചേട്ടന്‍ ഈ പുസ്തകം വായിച്ചു നോക്കണം. 

' 'എനിക്ക് എഴുതാനും വായിക്കാനും ഒന്നും അറിയില്ല മോനെ.. എന്നാലും ഈ പുസ്തകം എന്നും ഞാന്‍ സൂക്ഷിച്ചു വയ്ക്കും ന്റെ കാലം കഴിയുന്നത് വരെ. ' പിന്നെ കുറെ നേരം മൗനം ആയിരുന്നു.. വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത് മനസ്സുകള്‍ സംസാരിച്ചു അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു (തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ എന്റെ പുസ്തകം #കടലോളംബപ്രണയം ഉണ്ട് )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (24 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (36 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (42 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends