കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസ് ; ഫാ. എബ്രഹാം വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി എബ്രഹാം വര്ഗീസിെന്റ പാസ്പേര്‍ട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് നടപടി. പ്രതികള്‍ക്കായി ബന്ധുവീടുകളില്‍ അടക്കം വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എബ്രഹാം വര്ഗീസിെന്റ വീട്ടില്‍ െപാലീസ് പരിശോധന നടത്തിയിരുന്നു.
എബ്രഹാം വര്‍ഗീസിനെയും നാലാം പ്രതി ജോയ്സ് െക. ജോര്‍ജിനെയുമാണ് ഇനിയും പിടികൂടാനുള്ളത്. ഇവരെ സമ്മര്‍ദത്തിലാക്കി കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന നീക്കവുമായാണ് അന്വേഷണം സംഘം മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha



























