രാമായണം കത്തിക്കണമെന്നു പറഞ്ഞവരുടെ പിന്‍ഗാമികള്‍ ഇന്ന് പഠിപ്പിക്കണമെന്ന് പറയുന്നുവെന്ന് അക്കിത്തം

രാമായണം കത്തിക്കണമെന്നു വിളിച്ചു പറഞ്ഞവരുടെ പിന്‍ഗാമികള്‍ ഇന്ന് രാമായണം ജനങ്ങളെ പഠിപ്പിക്കണമെന്നാണു പറയുന്നതെന്ന് മഹാകവി അക്കിത്തം.ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണെന്നും, കെ.ദാമോദരനെപ്പോലെ ചിലര്‍ അത്തരത്തില്‍ ചിന്തിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, അവരുടെ പിന്‍ഗാമികള്‍ കഴിയുന്നിടത്തോളം ഈ സംസ്‌കൃതിയെ അവഹേളിക്കാനാണു ശ്രമിച്ചതെന്നും അക്കിത്തം പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എം.എ.കൃഷ്ണന്‍ നവതിയാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha



























