അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്ത് ബസ് തൊഴിലാളികളും, ഉടമയും; പത്തനംതിട്ട തേക്ക് തോട് കരിമാന്‍ തോട് , പത്തനംതിട്ട ചിറ്റാര്‍ എന്നീ റൂട്ടുകളിലോടുന്ന ബ്ലു ഹില്‍ ബസ്സ് തൊഴിലാളികളും ഉടമയുമാണ് അഭിമന്യുവിന്റെ കുടുംബത്തന് സഹായ ഹസ്തവുമായി എത്തിയത്

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്ത് ബസ്സ് ഉടമയും തൊഴിലാളികളും പത്തനംതിട്ട തേക്ക് തോട് കരിമാന്‍ തോട് , പത്തനംതിട്ട ചിറ്റാര്‍ എന്നീ റൂട്ടുകളിലോടുന്ന ബ്ലു ഹില്‍ ബസ്സ് ഉടമയും തൊഴിലാളികളുമാണ് അഭിമന്യുവിന്റെ കുടുംബത്തിനായി ഒരു ദിവസത്തെ വരുമാനം മാറ്റി വയ്ക്കുന്നത്.
പത്തനംതിട്ട കരിമാന്‍തോട്, പത്തനംതിട്ട ചിറ്റാര്‍ റൂട്ടുകളില്‍ ഓടുന്ന ബ്ലു ഹില്‍ കമ്പനിയുടെ രണ്ട് ബസ്സുകളിലും ശനിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ രാത്രി വരെ ഒരു ട്രിപ്പിലും ടിക്കറ്റ് നല്‍കുന്നില്ല. ബസ്സ് കണ്ടക്ടര്‍ ടിക്കറ്റ് റാക്കിന് പകരം ബക്കറ്റുമായാണ് യത്രക്കാരെ സമീപിക്കുന്നത്. കാര്യം മനസ്സിലാക്കാതെ അമ്പരന്ന് നോക്കുന്നവര്‍ക്ക് കാര്യവും വിശദീകരിക്കും. മഹാരാജാസ്‌കേരളാ ജില്‍ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിന് ഇഷ്ടമുള്ള തുക ബക്കറ്റിലിടാം. ടിക്കറ്റ് ആവശ്യമില്ല. അഭിമന്യുവിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ബസ്സ് ഉടമയും തൊഴിലാളികളും ചേര്‍ന്നെടുത്ത തീരുമാനമാണ് നടപ്പാക്കുന്നത്.
രണ്ട് ബസ്സുകളിലും ഈ ദിവസം കിട്ടുന്ന കളക്ഷന്‍ എത്രയായാലും അത് അഭിമന്യുവിന്റെ കുടുംബത്തിന് എത്തിച്ച് നല്‍കുമെന്ന് കണ്ടക്ടര്‍ ഷാജി പറഞ്ഞു. യാത്രക്കാരും ഏറെ ഹ്യദയപൂര്‍വ്വമാണ് ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും മാതൃകാപരമായ സംരംഭത്തോട് സഹകരിച്ചത്. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്ന ഒരു പധതിയുടെ ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്ന് യാത്രക്കാനും കേളേജ് അധ്യാപകനും പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ ഇനി അവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണച്ചെന്ന് യാത്രക്കാരിയായ വീട്ടമ്മ അഭിപ്രായപ്പെട്ടു. വിവരമറിഞ്ഞ് ബസ് ഉടമയുടെയും തൊഴിലാളികളുടെയും സംരംഭത്തിന് പിന്‍തുണയുമായി മറ്റ് ബസ്സിലെ യാത്രക്കാരും ബ്ലു ഹില്‍ ബസ്സില്‍ എത്തി തങ്ങളാലാവുന്ന സംഭാവന നല്‍കി.
https://www.facebook.com/Malayalivartha



























