കെഎസ്ആര്‍ടിസിയില്‍ നഷ്ടം പരമാവധി ഒഴിവാക്കി വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ് സര്‍വ്വീസുകളുടെ സമയം പുനക്രമീകരിക്കുന്നു

സൂപ്പര്‍ ക്ലാസ് മുതല്‍ ഓര്‍ഡിനറി വരെ കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ ബസ് സര്‍വിസുകളുടെയും സമയം പുനഃക്രമീകരിക്കുന്നു. നഷ്ടം പരമാവധി ഒഴിവാക്കി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആദ്യഘട്ടം 219 എ.സി വോള്‍വോ ബസുകളുടെ ഷെഡ്യൂളുകളാണ് പരിഷ്‌കരിക്കുക.
പുതിയ സംരംഭമായ ചില്‍ ബസുകളില്‍ ഉള്‍പ്പെടുത്തി ആഗസ്റ്റ് ഒന്നുമുതല്‍ എ.സി ബസുകള്‍ പുതിയ സമയക്രമത്തില്‍ ഓടിത്തുടങ്ങും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ശൃംഖലസ്വഭാവത്തിലാണ് ഇവയുടെ റൂട്ടുകള്‍. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ ക്ലാസ് സര്‍വിസുകളാണ് രണ്ടാം ഘട്ടത്തില്‍ പുനഃക്രമീകരിക്കുന്നത്. അപ്രധാന സ്ഥലങ്ങളില്‍നിന്ന് സൂപ്പര്‍ ക്ലാസ് ബസുകള്‍ ആരംഭിക്കുന്നത് ഒഴിവാക്കും. ഇത്തരം സര്‍വിസുകള്‍ പ്രധാന ഡിപ്പോകളില്‍ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
600 സൂപ്പര്‍ ക്ലാസ് ബസുകളാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിക്കുള്ളത്. നിലവില്‍ പല ഡിപ്പോകളിലായി ചിതറിയ നിലയിലാണ് ഈ ബസുകള്‍. അതുകൊണ്ടുതന്നെ ഇവയുടെ അറ്റകുറ്റപ്പണിയിലും ജീവനക്കാരുടെ വിന്യാസത്തിലുമടക്കം പോരായ്മകളുണ്ട്. പ്രധാന ഡിപ്പോകളില്‍ സൂപ്പര്‍ ക്ലാസ് ബസുകള്‍ കേന്ദ്രീകരിക്കുന്നത് മൂലം അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുന്നതിനൊപ്പം വിവിധ ഡിപ്പോകള്‍ക്ക് നല്‍കിയിരുന്നു സ്‌പെയര്‍ ബസുകള്‍ കൂടി സര്‍വിസിനിറക്കാന്‍ കഴിയും.
ഒന്നുരണ്ട് ബസുകള്‍ക്ക് മാത്രമായി വിവിധ ഡിപ്പോകളില്‍ വിന്യസിച്ചിട്ടുള്ള ടെക്‌നീഷ്യന്മാരെയും പിന്‍വലിക്കാം.1200 ഓളം ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ മൂന്നാംഘട്ടത്തില്‍ പുനഃക്രമീകരിക്കും. ഭൂരിഭാഗം ഡിപ്പോകളില്‍നിന്നും ഫാസ്റ്റുകള്‍ ഓപറേറ്റ് ചെയ്യുന്നുണ്ട്. കലക്ഷന്‍ കൂടുതല്‍ കിട്ടുന്ന രീതിയിലാകും ഇവയുടെ പുനഃക്രമീകരണം. അവസാനഘട്ടമാണ് സിറ്റി ഫാസ്റ്റ്ഓര്‍ഡിനറി ബസുകളെ പരിഗണിക്കുക. 4000ത്തോളം ഓര്‍ഡിനറി ബസുകളാണ് കോര്‍പറേഷനുകീഴില്‍ സര്‍വിസ് നടത്തുന്നത്. സിംഗിള്‍ ഡബിള്‍ ഡ്യൂട്ടികളുടെ കുരുക്കുകളുള്ളതിനാല്‍ ഇവയുടെ ക്രമീകരണം തലവേദനയാകും. ഡിപ്പോതലത്തില്‍ കൃത്യമായ പഠനം നടത്തിയാണ് സര്‍വിസുകളുടെ സമയം നിശ്ചയിക്കുക.
https://www.facebook.com/Malayalivartha



























