സേലം ഡിവിഷനും മധുര ഡിവിഷനിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തില്‍ ട്രെയിനുകള്‍ വൈകിയോടുന്നു...

തമിഴ്‌നാട്ടിലെ റെയില്‍വേ ഡിവിഷനുകളിലും അറ്റകുറ്റപ്പണി സജീവമായതിനാല്‍ കേരളത്തില്‍ ട്രെയിനുകള്‍ വൈകിയോടുന്നത് മാസങ്ങള്‍ തുടരും. സേലം ഡിവിഷനിലും മധുര ഡിവിഷനിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ വൈകിയോടുന്നതോടെ സമയക്രമത്തില്‍ മാറ്റം വരും.ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ട്രെയിനുകള്‍ വൈകുന്നതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലാകും. എന്ന് മുതല്‍ സമയക്രമം പാലിക്കുമെന്ന് റെയില്‍വേ ഉറപ്പ് നല്‍കുന്നില്ല.
നേരത്തെ മേയോടെ കേരളത്തില്‍ സമയക്രമം പാലിക്കുമെന്ന് അറിയിച്ചിരുന്നു.കേരളത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുകയാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. മഴയായതിനാല്‍ പലയിടത്തും ജോലി നിര്‍ത്തിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും സര്‍വിസ് നടത്തുന്ന ട്രെയിനുകളെ ബാധിക്കാത്ത വിധമാണ് ഡിവിഷനുകളിലെ അറ്റകുറ്റപ്പണി.
വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണി തുടങ്ങിയശേഷം മൂന്ന് മണിക്കൂറിലധികം ട്രെയിനുകള്‍ വൈകുന്നുണ്ടെങ്കില്‍ മാത്രമാണ് വൈകലായി റെയില്‍വേ കണക്കാക്കുന്നത്. ദീര്‍ഘദൂര ട്രെയിനുകളുടെ സമയത്തില്‍ നേരിയ വ്യത്യാസം വരുന്നത് പ്രശ്‌നമായി കാണേണ്ടെന്ന നിലപാടിലാണ് റെയില്‍വേ.&ിയുെ;സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം എറണാകുളംബംഗളൂരു ഇന്റര്‍സിറ്റി, ചെന്നൈ എഗ്മോര്‍മംഗളൂരു, തിരുവനന്തപുരംഹൈദരാബാദ് ശബരി , തിരുവനന്തപുരംകോര്‍ബ തുടങ്ങിയ പ്രധാന ട്രെയിനുകള്‍ക്ക് അര മണിക്കൂറിലധികം നിയന്ത്രണമുണ്ടാകില്ല.
https://www.facebook.com/Malayalivartha



























