കോഴിക്കോടിനെ ചുറ്റിയടിച്ച് വന്‍ ചുഴലിക്കാറ്റ്

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ വന്‍ ചുഴലിക്കാറ്റ്. മരുതാംകര, കാവിലംപാറ എന്നിവടങ്ങളിലാണ് കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടങ്ങളുണ്ടായത്.
ഇന്ന് പുലര്‍ച്ചെ വീശിയ ചുഴലിക്കാറ്റില്‍, പുതുപ്പാടിയില്‍ വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും തലനാരിഴക്ക് വന്‍ അപകടം ഒഴിവായി.
ഈ മേഖലകളില്‍ ശനിയാഴ്ച വൈകിട്ടോടെ തുടങ്ങിയ മഴ ഞായറാഴ്ച പുലര്‍ച്ചവരെ തുടര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകിവീണു. മിക്കയിടത്തും വൈദ്യുതി ബന്ധം നിശ്ചലമായി. താമരശേരി, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലും ശക്തമായ കാറ്റുവീശി.
https://www.facebook.com/Malayalivartha



























