നര്‍മ്മകൈരളി നാടകത്തിന് കാല്‍ നൂറ്റാണ്ട്; സ്വാമി സന്ദീപാനന്ദഗിരി നര്‍മ്മ കൈരളി വേദിയില്‍

തിരുവനന്തപുരം: നര്‍മ്മ കൈരളിയുടെ പ്രതിമാസ പരിപാടിയില്‍ സ്വാമി സന്ദീപാനന്ദ ഗിരി അതിഥിയായെത്തും. ജുലായ് 17 ചൊവ്വാഴ്ച 6 മണിക്ക് പാളയം വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രത്തിലാണ് പരിപാടി നടക്കുന്നത്. തദവസരത്തില്‍ വി.സുരേശന്‍ എഴുതിയ 'ഫയലുകള്‍ ഫലിതങ്ങളല്ല' എന്ന പുസ്തകം സ്വാമി സന്ദീപാനന്ദ ഗിരി പ്രകാശനം നിര്‍വഹിക്കും. സുകുമാര്‍ പുസ്തകം സ്വീകരിക്കും.
തുടര്‍ന്ന് ചിരിയരങ്ങും ഹാസ്യനാടകവും അരങ്ങേറും. 'ഗുഹാമുഖത്തു നിന്ന് ക്യാമറാമാനോടൊപ്പം' എന്ന ഹാസ്യനാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ഡോ. തോമസ് മാത്യുവാണ്. നര്‍മ്മകൈരളി നാടകത്തിന്റെ സില്‍വര്‍ ജൂബിലി സമ്മാനം കൂടിയാണ് ഈ നാടകം. 1993 ജൂലൈ 16നാണ് വഴുതക്കാടു ബാബു ഡോ. തോമസ്മാത്യു കൂട്ടുകെട്ട് നര്‍മ്മകൈരളിയില്‍ ആദ്യമായി ഹാസ്യപരിപാടി അവതരിപ്പിച്ചത്. തുടര്‍ന്ന് നീണ്ട 25 വര്‍ഷങ്ങളിലൂടെ 250 ല്‍ അധികം ഹാസ്യ സൃഷ്ടികളാണ് ചിരിയുടെ ചെറിയ അവതാരങ്ങളായി നര്‍മ്മകൈരളി വേദിയിലപതരിപ്പിച്ചത്.
https://www.facebook.com/Malayalivartha



























