Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മാസാവസാനം ശമ്പളം കിട്ടുന്ന പ്രതാപ കാലം തിരിച്ചു കൊണ്ടു വന്നതോടെ ടോമിന്‍ ജെ തച്ചങ്കരി ജീവനക്കാരുടെ പ്രിയങ്കരനായി; ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ തച്ചങ്കരി തന്നെ പരിഹരിച്ചപ്പോള്‍ നോക്കുകുത്തിയായി യൂണിയനുകള്‍; പുതിയ ബസുകള്‍ വാങ്ങി കടക്കെണിയിലാകുന്നതിനേക്കാള്‍ നല്ലത് വാടകയ്‌ക്കെടുത്താല്‍ മതിയെന്ന തച്ചങ്കരിയുടെ പ്രസ്താവന ഏറ്റെടുത്ത് യൂണിയനുകള്‍ 

16 JULY 2018 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

മാസാവസാനം ശമ്പളം കിട്ടുന്ന ഒരു പ്രതാപ കാലമുണ്ടായിരുന്നു കെഎസ്ആര്‍ടിസിക്ക്.എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി കടക്കെണിയിലായി. പൂട്ടലിന്റെ വക്കലെത്തിയ കെഎസ്ആര്‍ടിസിയില്‍ ശമ്പളം വീണ്ടും മാസാവസാനം കൊണ്ടു വന്നതോടെ ടോമിന്‍ ജെ തച്ചങ്കരി ജീവനക്കാരുടെ പ്രിയങ്കരനായി. ഒന്നുകില്‍ എന്നെ ഭരിക്കാന്‍ അനുവദിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുക കെഎസ് ആര്‍ടിസിയുടെ സിഎംഡിയായി ചുമതലയേറ്റപ്പോള്‍ ടോമിന്‍ തച്ചങ്കരി യൂണിയന്‍ നേതാക്കളോട് പറഞ്ഞത്. കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ വേണ്ടത് ജീവനക്കാരുടെ പിന്തുണയാണെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. കൃത്യമായി ശമ്പളം നല്‍കി. ഇതിനൊപ്പം യൂണിയനുകള്‍ക്കും മൂക്കു കയറിട്ടു. ഇതോടെ തച്ചങ്കരി സ്റ്റാറായി. ഫ്‌ളൈ ബസും ചില്‍ ബസും ഇലക്ട്രിക്ക് ബസുമെല്ലാം താരമായി. ഇതോടെ അദര്‍ഡ്യൂട്ടിയുടെ പേരില്‍ ജോലിചെയ്യാതിരുന്ന യൂണിയന്‍ നേതാക്കളെ ബസില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോള്‍ തുടങ്ങിയ എതിര്‍പ്പ് പുതിയ തലത്തിലെത്തി.

ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടില്‍ നിന്ന് മാസവരി പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന മാനേജ്‌മെന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാനേജ്‌മെന്റും തൊഴിലാളി നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായത്. ഇത് യൂണിയനുകള്‍ക്ക് ഇരുട്ടത്ത് കിട്ടിയ അടിയായി. വീണ്ടും സമ്മതപത്രം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിക്കുന്നത് യൂണിയനുകളുടെ പണമൊഴുക്കിനെ ബാധിച്ചു. 

എങ്ങനേയും തച്ചങ്കരിയെ ഓട്ടിച്ചാലേ കാര്യമുള്ളൂവെന്ന് അവര്‍ തിരിച്ചറിയുന്നു. അങ്ങനെ കൊടിയുടെ നിറം നോക്കാതെ ഒരുമിക്കുകയാണ് അവര്‍. മറ്റു സംസ്ഥാനങ്ങളില്‍ ലാഭകരമായി നടപ്പാക്കിയ വാടക ബസ്, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പൊളിക്കാനാണ് കെ.എസ്.ആര്‍.ടി.സി.യിലെ ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ ശ്രമം. ഇതിനായി സമര പ്രഖ്യാപനവും നടത്തുന്നു.

സിഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവരാണ് സംയുക്തസമര സമിതിയിലുള്ളത്. ശമ്പള പരിഷ്‌കരണം നടത്തുക, ഡി.എ. കുടിശ്ശിക അനുവദിക്കുക തുടങ്ങി സാമ്പത്തിക ബാധ്യതയുള്ള ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. സര്‍ക്കാര്‍സഹായമില്ലാതെ ഇത് പരിഗണിക്കാനാകില്ലെന്നു മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായി ശമ്പളം കിട്ടുന്നതും മറ്റ് കാര്യങ്ങളുമൊന്നും ആരും നോക്കുന്നില്ല. ശമ്പളം കിട്ടാതെ വന്നാലും തച്ചങ്കരിയെ വാഴിക്കില്ലെന്നാണ് യൂണിയനുകളുടെ പൊതു നിലപാട്. എല്ലാ മാസവും ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിരിക്കുന്നതിനെ തന്ത്രപരമായി നിര്‍ത്തി. ഇതോടെ യൂണിയനുകള്‍ കടുതല്‍ പ്രതിസന്ധിയിലുമായി.

നിലവില്‍ പരിഷ്‌കാരങ്ങളുടെ പേരില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. പരിഷ്‌കാരത്തെ സ്വകാര്യ വത്കരണമാക്കുകയാണ് യൂണിയനുകള്‍. പുതിയ ബസുകള്‍ വാങ്ങാന്‍ ലോണെടുത്താണ് കെ എസ് ആര്‍ ടി സിയുടെ ബാധ്യത കൂടാന്‍ കാരണം. ഇത് മനസ്സിലാക്കിയാണ് വാടക വണ്ടിയിലേക്ക് തിരിഞ്ഞത്. കിഫ്ബി വായ്പയില്‍ പുതിയ ബസ് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെന്നു കണക്കുകള്‍ നിരത്തി മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. സ്വന്തം ഓര്‍ഡിനറി ബസ് ഒരു കിലോമീറ്റര്‍ ഓടുന്നതിന് 65 രൂപയാണ് ചെലവ്. ഓരോ ബസിനും കണ്ടക്ടര്‍ക്കും െ്രെഡവര്‍ക്കും പുറമെ നാലര ജീവനക്കാര്‍ കൂടിയുണ്ട്. അതേസമയം ബസ് വാടകയ്‌ക്കെടുത്താല്‍ കിലോമീറ്ററിന് 45 രൂപ മതിയാകും.

ഡ്രൈവറും ബസും സ്വകാര്യകമ്പനി നല്‍കും. കണ്ടക്ടറെ മാത്രം കെ.എസ്.ആര്‍.ടി.സി. നിയോഗിച്ചാല്‍ മതി. ബസിനും ഡ്രൈവര്‍ക്കുമാണ് ക്ഷാമമുള്ളത്. ഇത് തത്കാലം പരിഹരിക്കാനാകും. മൊത്തം ബസുകളില്‍ 70 ശതമാനവും ഓര്‍ഡിനറി ബസുകളാണ്. ഇവയാണ് നഷ്ടമുണ്ടാക്കുന്നത്. ഇവയെ പലതവണ റീ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും ഭീമമായ പ്രവര്‍ത്തനച്ചെലവ് കാരണം ലാഭത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവനക്കാരെ കുറയ്ക്കാതെയോ, പ്രവര്‍ത്തന ച്ചെലവ് കുറയ്ക്കാതെയോ സ്ഥാപനം ലാഭത്തിലാകണമെങ്കില്‍ മുതല്‍മുടക്കില്ലാതെ കൂടുതല്‍ ബസുകള്‍ ഇറക്കേണ്ടിവരുമെന്ന് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള സമര്‍ത്ഥമായ നീക്കമായിരുന്നു വാടക വണ്ടി. എന്നാല്‍ യൂണിയനുകളുടെ പണം ഇല്ലാതാക്കിയ എംഡി കെ എസ് ആര്‍ ടി സിയെ ലാഭത്തിലേക്ക് നയിക്കേണ്ടതില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

വാടക വണ്ടി പദ്ധതിയിലൂടെ സ്വകാര്യബസുകളുടെ കുത്തകപ്പാതകളിലേക്കും കടന്നുകയറാന്‍ കഴിയും. നഷ്ടമെന്നു വിമര്‍ശിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ സ്വകാര്യവത്കരണം ഇടതുപക്ഷത്തിന്റെ നയമല്ലെന്നു പറഞ്ഞാണ് എതിര്‍പ്പുയര്‍ന്നിട്ടുള്ളത്. ആവശ്യത്തിന് ബസില്ലാത്തതിനാല്‍ ദേശസാത്കൃത പാതകള്‍പോലും സ്വകാര്യബസുകള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് വാടകവണ്ടികള്‍വഴി തിരിച്ചെടുത്താല്‍ ദേശസാത്കരണം പൂര്‍ത്തിയാകുമെന്നും ഭരണസമിതിക്കുള്ള കുറിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (27 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (58 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends