Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

പ്രവചനങ്ങളെല്ലാം അസ്ഥാനത്തായി ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

16 JULY 2018 09:21 AM IST
മലയാളി വാര്‍ത്ത

ക്രൊയേഷ്യന്‍ അറ്റാക്ക് കണ്ടപ്പോള്‍ ഫ്രാന്‍സിനെ ചുരുട്ടി കൂട്ടുമെന്നാണ് കരുതിയത്. എന്നാല്‍ വന്‍മതില്‍ പോലുള്ള ഫ്രഞ്ച് പ്രതിരോധം ക്രൊയേഷ്യയ്ക്ക് വിനയായി. എന്നാല്‍ സ്വന്തം പ്രതിരോധം ക്രൊയേഷ്യ മറന്നും പോയി. ഫലമോ നിലയ്ക്കാതെ പെയ്ത ഗോള്‍ മഴയ്ക്ക് ഒടുവില്‍ ലോകകീരിടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഇരുപത് വര്‍ഷത്തിന് ശേഷം തങ്ങളുടെ രണ്ടാം സുവര്‍ണകിരീടത്തില്‍ മുത്തമിട്ടത്. ആന്റോയ്ന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കൈലിയന്‍ എംബാപെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മരിയോ മന്‍സൂക്കിച്ചിന്റെ ഒരു സെല്‍ഫ് ഗോളും ഫ്രഞ്ച് വിജയത്തിന് മൊഞ്ചേകി. ഇവാന്‍ പെരിസിച്ച്, മരിയോ മന്‍സൂക്കിച്ച് എന്നിവരുടെ വകയായിരുന്നു ക്രൊയേഷ്യയുടെ ഗോളുകള്‍. ഫൈനലില്‍ ഫ്രാന്‍സിന് മുന്നില്‍ മുട്ടുമടക്കിയെങ്കിലും ലോകഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നാണ് ക്രൊയേഷ്യ റഷ്യയില്‍ നിന്നും മടങ്ങുന്നത്. 

തുടക്കത്തിലെ ഫ്രാന്‍സ് ബോക്‌സിലേക്ക് ആക്രമണം നടത്തുന്ന ക്രൊയേഷ്യന്‍ നിരയെ ആണ് കളിക്കളക്കത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു. എന്നാല്‍ എതിരാളികളെ ബഹുമാനിച്ച് തിരിച്ചടിക്കുന്ന ഫ്രാന്‍സിനെയാണ് പിന്നീട് കളിക്കളത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ കണ്ട് ഫ്രാന്‍സായിരുന്നില്ല പിന്നീട്. പതിനെട്ടാം മിനിറ്റില്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ആന്റോയിന്‍ ഗ്രീസ്മാന്‍ എടുത്ത മനോഹരമായ ഫ്രീകിക്ക് മന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ എത്തുകയായിരുന്നു. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിയതിനായിരുന്നു ഫ്രാന്‍സിന് അനുകൂലമായ ഫ്രീകിക്ക് റഫറി വിധിച്ചത്.

എന്നാല്‍ അധികം വൈകാതെ ഒരു ഗോള്‍ തിരിച്ചടിച്ച് ഈ ലോകകപ്പിലെ ജൈത്രയാത്ര ക്രൊയേഷ്യ തുടരുകയാണോ എന്ന് തോന്നിപ്പിച്ചു. 28ആം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് നേടിയ മിന്നല്‍ ഗോളിലൂടെയാണ് ക്രൊയേഷ്യ ഒപ്പത്തിനൊപ്പം എത്തിയത്. മഗോജ് വിദയില്‍ നിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാന്‍ പെരിസിച്ചിന്റെ സുന്ദരന്‍ വോളി ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് വലയില്‍ എത്തിക്കുകയായിരുന്നു. സ്‌കോര്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ ആക്രമിച്ച് കളിക്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതരായി.

ക്രൊയേഷ്യയുടെ ആഹ്ലാദം അധികം നീട്ടാതെ തന്നെ ലീഡ് നേടി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ഫ്രാന്‍സിനായി. 38ആം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വി.എ.ആറിന്റെ സഹായത്തോടെ വിധിച്ചതോടെയാണ് ക്രൊയേഷ്യക്ക് പാരയായി പെനാല്‍റ്റി ഗോള്‍ പിറന്നത്. ഗ്രീസ്മാന്റെ ഈ ലോകകപ്പിലെ നാലാം ഗോള്‍ കൂടിയായിന്നു ഇത്. ആദ്യ പകുതിയില്‍ സമനില ഗോളിനായി ഫ്രാന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധ നിരയുടെ വന്‍മതിലില്‍ തട്ടി ഗോള്‍ അകലുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമിച്ച് കളിക്കുന്ന ക്രൊയേഷ്യന്‍ നിരയായിരുന്നു മൈതാനത്ത്. നിരന്തരം ആക്രമണങ്ങളിലൂടെ ഫ്രഞ്ച് പടയുടെ ബോക്‌സിനുള്ളില്‍ നിരന്തരം ഭീഷണിയുയര്‍ത്താന്‍ ക്രൊയേഷ്യയ്ക്കായി. എന്നാല്‍ പതിയിരുന്ന് ആക്രമിക്കുന്ന ഫ്രഞ്ച് ശൈലി തന്നെയാണ് പിന്നീട് അങ്ങോട്ടും കണ്ടത്. സമനില ഗോളിനായി ക്രൊയേഷ്യ ശ്രമിക്കുന്നതിനിടെ 59ആം മിനിറ്റില്‍ കളിക്കളത്തില്‍ കളി മെനയുന്ന പോഗ്ബയുടെ മിന്നല്‍ ഗോളിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് വര്‍ദ്ധിപ്പിച്ചു. ഗ്രീസ്മന്റെ പാസില്‍ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫന്‍ഡറുടെ ദേഹത്തു തട്ടി തെറിച്ചെങ്കിലും റീബൗണ്ടില്‍ പോഗ്ബയുടെ ഇടംകാലന്‍ മിന്നും ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകര്‍ത്ത് വലയിലേക്ക് എത്തുകയായിരുന്നു.

മൂന്നാം ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ ക്രൊയേഷ്യയെ ആകെ നിരാശയിലാക്കി എംബാപെയിലൂടെ ഫ്രാന്‍സ് നാലാം ഗോള്‍ ക്രൊയേഷ്യയുടെ വലയിലെത്തിച്ചു. ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ പന്ത് കിലിയന്‍ എംബപെയിലേക്ക്. മികച്ച ഒരു ഷോട്ടിലൂടെ പന്ത് ഗോള്‍ കീപ്പര്‍ സുബാസിച്ചിന് ഒരവസരവും നല്‍കാതെ എംബാപെ വലയില്‍ എത്തിക്കുന്നു. ഈ ലോകകപ്പിലെ എംബാപെയുടെ നാലാം ഗോളാണ് കലാശപ്പോരട്ടത്തില്‍ പിറന്നത്.

എന്നാല്‍ അധികം വൈകാതെ മറിയോ മന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി പ്രതീക്ഷ നല്‍കി. ഫ്രഞ്ച് നായകന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ പിഴവില്‍ നിന്നാണ് ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടിയത്. ബാക് പാസായി വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ താമസം വരുത്തിയ ലോറിസിന്റെ കാലില്‍ നിന്നും വന്ന പന്ത് ഈസി ടച്ചിലൂടെ മന്‍സൂക്കിച്ച് വലയിലെത്തിക്കുകയായിരുന്നു. ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടിയതോടെ ഉണര്‍ന്ന് കളിച്ച ഫ്രാന്‍സ് പ്രതിരോധം ശക്തിപ്പെടുത്തി ക്രൊയേഷ്യന്‍ മുന്നേറ്റം തടയുകയായിരുന്നു. മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയ്ക്ക് ഫ്രഞ്ച് അധിനിവേഷത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ലുഷ്‌കിനി സ്‌റ്റേഡിയത്തിന് മുകളില്‍ ഫൈനല്‍ വിസില്‍ ഉയരുമ്പോള്‍ ഫ്രഞ്ച് പട തങ്ങളുടെ രണ്ടാം കിരീടം ഫ്രാന്‍സില്‍ എത്തിക്കുമെന്ന് ഉറപ്പിച്ചിരുന്നു.

ക്രൊയേഷ്യയുടെ തേരോട്ടത്തിന് ചുക്കാന്‍ പിടിച്ച നായകന്‍ ലുക്കാ മോഡ്രിച്ചാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. രണ്ടാം സ്ഥാനം ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാഡിനും മൂന്നാം സ്ഥാനം ആന്റോയിന്‍ ഗ്രീസ്മാനുമാണ്. ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്ത് വരെ എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോയ്ക്കാണ് മികച്ച ഗോളിക്കുള്ള പുഷ്‌കാസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം. ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷിച്ചത് പോലെ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും സ്വന്തമാക്കി. ഒരു മാസക്കാലം നീണ്ടും നിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇവിടെ അവസാനം കുറിക്കുകയാണ്. ഇനി നാല് വര്‍ഷത്തിനപ്പുറം ഖത്തറില്‍ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (1 hour ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (2 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (2 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (2 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (3 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (3 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (3 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (3 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (4 hours ago)

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും  (4 hours ago)

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍  (4 hours ago)

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി  (4 hours ago)

Malayali Vartha Recommends