മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുന്നു ; ട്രെയിൻ ഗതാഗതം താറുമാറായി

കനത്ത മഴയിൽ സംസ്ഥാനത്ത് റെയിൽ ഗതാഗതം താറുമാറായി. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ഒാട്ടോമാറ്റിക് സിഗ്നൽ സംവിധാനം താറുമാറായതായി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ തീവണ്ടികൾ വൈകിയാണ് ഓടുന്നത്. മംഗലാപുരംകൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.
ആലപ്പുഴ ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന മംഗലാപുരം-കൊച്ചുവേളി എക്സ്പ്രസിനു മുകളിൽ മരം വീണു. വൈദ്യുത കമ്പികൾ പൊട്ടി ട്രെയിനിനു മുകളിൽ വീണെങ്കിലും ആർക്കും അപകടമുണ്ടായില്ല. എറണാകുളം - ആലപ്പുഴ ലൈനിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മുളന്തുരുത്തിയിൽ ട്രാക്കിൽ വീണ മരം മുറിച്ചു മാറ്റി.
കനത്ത മഴയെ തുടർന്ന് തടസപ്പെട്ട എറണാകുളം സൗത്ത് വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. ദീർഘദൂര ട്രെയിനുകൾ എറണാകുളം നോർത്തിലേക്കാണ് പോകുന്നത്. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്നു. പാസഞ്ചർ ട്രയിനുകൾ പിടിച്ചിട്ടശേഷം എക്സ്പ്രസ് ട്രെയിനുകൾ കടത്തി വിടുന്നുണ്ട്.
https://www.facebook.com/Malayalivartha



























