എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അടക്കം ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അടക്കം ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, ഷൗക്കത്തലി, റഫീഖ്, സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ ശേഷം പുറത്ത് വരുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെങ്കിലും ഇതേക്കുറിച്ച് കൂടുതല്‍ ചോദിച്ച് അറിയാനാണ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് കൊല്ലപ്പെടാനിടയായ സാഹചര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും ഏകപക്ഷീയമായ ആക്രമണമല്ല മഹാരാജാസിലുണ്ടായതെന്നാണ് അറിയുന്നതെന്നും അബ്ദുല്‍ മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നൂറിലധികം എസ്എഫ്‌ഐ ക്കാരും ആക്രമണോല്‍സുകരായി അവിടെ സംഘടിച്ചിട്ടുണ്ടായിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അഭിമന്യുവിന് കുത്തേറ്റതെന്ന് കേള്‍ക്കുന്നു. അങ്ങിനെയാണെങ്കില്‍ ഏകപക്ഷീയാക്രമണമെന്ന രീതിയില്‍ ഇത് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.
മഹാരാജാസ് കോളേജ് എസ്എഫ്‌ഐയുടെ ആയുധശേഖര കേന്ദ്രമാണ്. കാമ്പസിനകത്തെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആയുധ ശേഖരം പിടിക്കപ്പെട്ടപ്പോള്‍ പണിയായുധങ്ങളാണെന്ന് മുഖ്യമന്ത്രി പോലും ന്യായീകരിച്ച സ്ഥിതിയാണുണ്ടായത്. എസ്ഡിപിഐക്ക് നേരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. കൊലപാതകത്തെയും അക്രമങ്ങളെയും പാര്‍ട്ടി അംഗീകരിക്കില്ല. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മേല്‍ കള്ളക്കേസ് ചുമത്തുകയാണെങ്കില്‍ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























