സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു; രണ്ടു പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി

സംസ്ഥാനത്ത് കനത്ത മഴ ശനിയാഴ്ച്ചവരെ വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പലയിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലുമായി ഒട്ടനവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം പിറവത്തിനടുത്ത് ഒാണക്കൂറിലും പത്തനംതിട്ട കവിയൂരിലുമായാണ് രണ്ടു പേരെ ഒഴുക്കിൽ പെട്ട് കാണാതായി.
ഓണക്കൂർ മറ്റത്തിൽ ശങ്കരൻനായർ (75), കവിയൂരിൽ കോട്ടൂർ മുറിയിൽ, തുരുത്തേൽ കരയിൽ, പുത്തൻമഠത്തിൽ വീട്ടിൽ, ബാബു എന്നയാളുടെ മകൻ ബെന്നി ബാബുവിനെ(20) എന്നിവരെയാണ് കാണാതായത്.
ഓണക്കൂർ പാലത്തിന് സമീപം ഉഴവൂർ തോട്ടിൽ ശങ്കരൻനായർ കുളിയ്ക്കാനിറങ്ങവേ ഒഴുക്കിൽപ്പെടുകയായിരുന്നു. സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങൾ തിരച്ചിൽ നടത്തിവരുന്നുണ്ട്. അതേസമയം ബെന്നി ബാബുവിനെ ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായത്. തിരുവല്ല അഗ്നിശമന സേനാംഗങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























