ചെസ് ലോകകപ്പിൽ നിന്നും അവസാന ഇന്ത്യൻ താരവും പുറത്ത്

ചെസ് ലോകകപ്പിൽ നിന്നും അവസാന ഇന്ത്യൻ താരവും പുറത്തായി. അർജുൻ എറിഗെയ്‌സി ടൈബ്രേക്കറിലേക്ക് നീണ്ട ക്വാർട്ടറിൽ ചൈനയുടെ വെയി യിയോട് തോറ്റു(2.5–1.5).
ടൈബ്രേക്കറിലെ ആദ്യ കളി സമനിലയായപ്പോൾ രണ്ടാമത്തേത് വെയി യി ജയിച്ചു. 24 ഇന്ത്യൻ താരങ്ങളാണ് ലോകകപ്പിൽ പങ്കെടുത്തത്. നാളെ സെമിയിൽ വെയിയി റഷ്യയുടെ ആന്ദ്രേ എസിപെങ്കോയെ നേരിടും.
രണ്ടാം സെമി ഉസ്‌ബെക് താരങ്ങൾ തമ്മിലാണ്. നോഡിർബെക് യാകൂബോയേവ് ജാവോഖിർ സിൻഡറോവിനെ നേരിടുകയും ചെയ്യും.
"https://www.facebook.com/Malayalivartha

























