സ്വര്‍ണക്കൊള്ളക്കാരന്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥി ! CPM ഫണ്ടറെന്ന്.. തദ്ദേശത്തില്‍ പിടിമുറുക്കി പാര്‍ട്ടി

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോട് കൊടുവള്ളി സ്ഥാനാർത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മുൻപ് 2020ൽ സ്ഥാനാർത്ഥിയായി തിരഞ്ഞെത്തതിന് തൊട്ടുപ്പിന്നാലെയായിരുന്ന സ്വർണ്ണക്കടത്ത് കേസ് വിവാദങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രഖ്യാപനം പിൻവലിപ്പിച്ചത്. എന്നാൽ അതേ ആളെ ഇന്ന് പാർട്ടി അംഗീകരിച്ചതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്നതാണ് ജനം ചോദിക്കുന്ന ചോദ്യം. എന്തായാലും 2025ലെ തദ്ദേശ തിരിഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്ത് കോട്ടയായ കൊടുവള്ളിയിൽ നിന്ന് സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസൽ തന്നെ മതിയെന്ന പാർട്ടി തീരുമാനം ചിലയിടങ്ങളിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിലാണ് കാരാട്ട് ഫൈസൽ ഇടത് സ്വതന്ത്രനായി മത്സരിക്കുക. 2020ൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രഖ്യാപനം പിൻവലിപ്പിച്ചതിന് പിന്നാലെ എൽഡിഎഫിന്റെ ഒത്താശയോടെ കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിലാണ് ഫൈസൽ മത്സരിച്ചത്. ഐഎൻഎൽ നേതാവായ ഇടത് സ്ഥാനാർത്ഥി വെറും ഡമ്മിയാണെന്ന് ഫലം വന്നതോടെ വ്യക്തമായി. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് പോലും കിട്ടാത്തത് അന്ന് വലിയ ചർച്ചയായിരുന്നു.
അതേസമയം കണ്ണൂരിൽ എഡിഎം നവീൻബാബുവിന്റെ മരണമന്വേഷിച്ച പേലീസുകാരനെ തന്നെ സ്ഥാനാർത്ഥിയായി നിർത്തി എന്നതും ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിവാദത്തിലാക്കിയിട്ടുണ്ട്. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണക്കേസിൽ അന്വേഷണം നയിച്ച കണ്ണൂർ റിട്ട. എ.സി.പി ടി.കെ.രത്നകുമാർ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോട്ടൂർ സ്വദേശിയായ രത്നകുമാർ ഈ വർഷം മാർച്ചിലാണ് വിരമിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമായിരുന്നു റിട്ടയർമെന്റ്.
എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയായാണ് രത്നകുമാറിന്റെ മത്സരമെന്നാണ് വിവരം. കോട്ടൂർ വാർഡ് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായതിനാൽ രത്നകുമാറിന് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയാണ് പ്രതി. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























