സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് .. പവന് 880 രൂപയുടെ വർദ്ധനവ്

സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഇന്നലെ വലിയ തോതിൽ ഇടിഞ്ഞ വിലയാണ് ഇന്ന് കുതിച്ച് കയറിയിരിക്കുന്നത്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,445 രൂപയിലെത്തി. പവന്‍ വില 91,560 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 90 രൂപയുടെ വര്‍ധനയില്‍ 9,415 രൂപയായി. പവന്‍ വില 75,320 രൂപയുമായി.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11445 രൂപയായി. 14 കാരറ്റ് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7335 രൂപയിലെത്തി. അതേസമയം, 9 കാരറ്റ് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4730 രൂപയായി. വെള്ളിവില 163 രൂപയാണുള്ളത്.
https://www.facebook.com/Malayalivartha
























