ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

തന്നെ ക്രൂശിക്കാനായി മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റുമുള്ളതെന്നും ഇതിനിടെയില്‍ താനും തന്റെ പെണ്‍മക്കളും നിര്‍ജീവമായിക്കൊണ്ടിരിക്കുകയാണെന്നും, പല കാര്യങ്ങളും പാതിവഴിയില്‍ തടസപ്പെട്ടു നില്‍ക്കുകയാണെന്നും മുപ്പതോളം വീടുകള്‍ ഭാഗികമായി പണിത് നിര്‍ത്തിവച്ചിരിക്കുകയാണെന്നും ജിജി ഫേസ്ബുക്ക് കുറിപ്പിട്ട് വീണ്ടും ചർച്ചകൾക്ക് ഇടം വച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചവരെ ചൂണ്ടിക്കാണിച്ചതാണ് തന്റേയും മക്കളുടേയും ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പ്രധാനമായും 8 പേർ അടങ്ങുന്ന ചിലർ ചേർന്ന് പാരലല്‍ ആയി കമ്പനി സെക്ഷന്‍ ആക്ട് 8 പ്രകാരം താന്‍ അറിയാതെ ഫിലോകാലിയ ഫൗണ്ടേഷന്‍ എന്ന പേരിൽ മറ്റൊരു പ്രസ്ഥാനം ആരംഭിച്ചു. എന്നെ അറിയിക്കാതെ തുടക്കകാലത്ത് രഹസ്യമായി വയ്ക്കുകയും ചെയ്തു. പിന്നീടവർ അത് പരസ്യമാക്കുകയും ജനങ്ങളെ കബളിപ്പിച്ച് ആ അക്കൗണ്ടിലേക്ക് ഫണ്ട് വരുത്താനും തുടങ്ങി.. സ്വാഭാവികമായും ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് ഫണ്ട് വരാതാകുകയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മരവിക്കുകയും ചെയ്യുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
ഇക്കാലത്തിനിടെ 200 ഓളം വീടുകൾ ട്രസ്റ്റിന്റെ കീഴില്‍ പണിതു നല്കാനും അനേകായിരങ്ങൾക്ക് മരുന്നായിട്ടും സാമ്പത്തിക സഹായമായിട്ടും വിദ്യാഭ്യാസ സഹായമായിട്ടും ചികിത്സാസഹായമായിട്ടും നല്‍കാനും സാധിച്ചെന്നും ജിജി. ട്രസ്റ്റ് ആരംഭിച്ചിട്ട് നാലു വര്‍ഷമേ ആയുള്ളൂ, താനോ കുടുംബക്കാരോ ഇതില്‍ നിന്നും ഒന്നും സമ്പാദിച്ചിട്ടില്ല. അജ്മലുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജിജി വ്യക്തത വരുത്തുന്നു. അജ്മല്‍ ഡ്രൈവറായി വന്നയാളാണെന്നും അതിനപ്പുറം ഒരു സ്വാതന്ത്ര്യവും അയാള്‍ക്ക് നല്‍കിയിട്ടില്ലെന്നും ജിജി കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























