വഴി കൃത്യമായി അറിയില്ല...ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ഗൂഗിൾ മാപ്പിട്ട് ... ഒടുവിൽ കനാലിലേക്ക്...

കൃത്യമായി വഴി അറിയാത്തതിനാൽ ഗൂഗിൾമാപ്പിട്ട് ഓടിച്ചുവന്ന കാർ കടവന്ത്ര ഇന്ദിരാനഗറിൽ കനാലിൽ വീണു. ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം നടന്നത്.
വഴി കൃത്യമായി അറിയാത്തതിനാൽ ഫോർട്ട് കൊച്ചി സ്വദേശി ഗൂഗിൾമാപ്പിട്ട് വാഹനം ഓടിച്ചുവരികയായിരുന്നു. പൊന്നേത്ത് കനാലിന് കുറുകെ പാലത്തിലൂടെ പോകുമ്പോഴാണ് താഴേക്ക് മറിഞ്ഞത്. രാത്രിയിലെ കനത്ത മഴയ്ക്കുശേഷം റോഡും ആൾമറയില്ലാത്ത കനാലും വ്യക്തമായി തിരിച്ചറിയാനായി കഴിഞ്ഞില്ല.
ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ വാഹനത്തിൽനിന്ന് പുറത്തെടുത്തത്. പരിക്കില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ കനാലിൽ നിന്നുയർത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























