ബീഹാറിന്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും...

ബീഹാറിന്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബുധനാഴ്ച ചേർന്ന ജെ.ഡി (യു) നിയമസഭ കക്ഷി യോഗവും എൻ.ഡി.എ യോഗവും നേതാവായി നിതീഷിനെ തെരഞ്ഞെടുത്തു.
തുടർന്ന്, രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമർപ്പിക്കുകയും പുതിയ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
ജെ.ഡി (യു) യോഗത്തിൽ പാർട്ടി നേതാവ് വിജയ് ചൗധരിയും ഉമേഷ് കുശ്‍വാഹയും നിതീഷിന്റെ പേര് നിർദേശിച്ചു. പത്താം തവണയാണ് നിതീഷ് അധികാരമേൽക്കുന്നത്. ബിജേന്ദ്ര യാദവ് പിന്താങ്ങുകയും ചെയ്തു. എൻ.ഡി.എ യോഗത്തിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് നിർദേശിച്ചത്. നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നിതീഷ് എം.എൽ.എമാരെ അഭിസംബോധന ചെയ്തു.
"
https://www.facebook.com/Malayalivartha
























