ഇരുചക്ര വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത

ഇരുചക്ര വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് (ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം ) നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത.
കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള റോഡ് ഗതാഗത മന്ത്രാലയവും ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിലാണ് സമയപരിധി നീട്ടാൻ സാധ്യതയുള്ളതായുള്ള റിപോർട്ടുകളുളളത്. അടിയന്തര സാഹചര്യത്തിൽ ബ്രേക്കിങ് നടത്തുമ്പോൾ വാഹനത്തിന്റെ ചക്രങ്ങൾ ലോക്ക് ചെയ്യുന്നത് തടയുകയും സ്കിഡിങ്ങിനും ക്രാഷുകൾക്കും സാധ്യത കുറക്കുകയും ചെയ്യുന്ന ഒരു സുരക്ഷ സംവിധാനമാണ് എ.ബി.എസ്. ട്രാക്ഷൻ കണ്ട്രോൾ ചെയ്ത് റൈഡറെ തടസ്സങ്ങളിലൂടെ സുഖമമായി സഞ്ചരിക്കാനും എ.ബി.എസ് സഹായിക്കുന്നു.
എന്നാൽ 125 സി.സി വരെയുള്ള ഇരുചക്ര വാഹനങ്ങളിൽ എ.ബി.എസിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വാഹനനിർമാതാക്കൾ റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടികാഴ്ചയിൽ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാരിന്റെ സുരക്ഷ പരിശോധന, വാലിഡേഷൻ ഏജൻസിയായ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി കൂടിയാലോചിക്കാൻ മന്ത്രി നിർമാണ കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























