എത്ര കോടി രൂപയുടെ കരാറാണ് രഹസ്യമായി ഉണ്ടാക്കിട്ടുളളതെന്ന് കേരളത്തോട് തുറന്നുപറയാന്‍ എം.പി തയ്യാറാകണം; രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രന്‍

എംപി എംബി രാജേഷിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയില്‍ നിന്ന് മാറ്റുന്നതിന് അനുവദിക്കില്ലെന്ന് ശോഭ.അതുപോലെതന്നെ കേന്ദ്ര പൊതുമേഖലയില്‍ നിന്ന് സംസ്ഥാനം ഇത് ഏറ്റെടുക്കുന്നതിന് പിന്നില്‍ എംപിയുടെ ഭൂമാഫിയാ ബന്ധമാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു.
ഇടതുപക്ഷ സംസ്ഥാന നേതാക്കന്മാരുമായും മുഖ്യമന്ത്രിയുമായും ചേര്‍ന്നുകൊണ്ട് ഭൂമാഫിയകളുടെ കൂടെ പാലക്കാടിന്റെ എംപി പ്രവര്‍ത്തിക്കുകയാണെന്നാണ് ശോഭാ ആരോപിക്കുന്നത്. എവിടെ നിന്നെല്ലാമാണ് എംപിക്ക് ക്വട്ടേഷന്‍ കിട്ടിയിട്ടുളളതെന്നും, എത്ര കോടിയുടെ കരാറാണ് രഹസ്യമായി ഉണ്ടാക്കിട്ടുളളതെന്ന് കേരളത്തോട് തുറന്നുപറയാന്‍ എം.പി തയ്യാറാകണം. വന്‍കിട വ്യവസായശാലകള്‍ക്ക് വാല്‍വുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്.
https://www.facebook.com/Malayalivartha

























