ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴി മാണിക്കിന്റെ ഭാര്യ മാനസിക നില തെറ്റിയ നിലയില്‍; ഭാര്യ മാനസീക ആരോഗ്യ കേന്ദ്രത്തില്‍

കഴിഞ്ഞ ജൂണ്‍ 24 ന് വൈകീട്ട് 5 മണിയോടെയാണ് ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ കാഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം മോഷണ കുറ്റം ആരോപിച്ച് മര്‍ദിച്ചത്. മാണിക്കിന്റെ മരണശേഷം ഭാര്യ മാനസിക നില തെറ്റിയ നിലയില്‍. ബംഗാളില്‍ മാണിക്കിന്റെ മൃതദേഹം സംസ്‌കാരത്തിനായി എത്തിച്ചത് മുതല്‍ മാനസിക വിഭ്രാന്തിയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറെ ദാരിദ്രം അനുഭവിക്കുന്ന ഈ കുടുംബത്തിന്റെ ജീവിതം ഇപ്പോള്‍ വഴിമുട്ടിയ അവസ്ഥയിലാണ്. വിവാഹത്തിനായി മാണിക് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയാല്‍ ഇവരുടെ വീടും നഷ്ടമാകുമെന്നു സഹോദരന്‍ പറഞ്ഞു.
ജോലികഴിഞ്ഞ് സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി വരികയായിരുന്ന മാണിക് റോയിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് മര്‍ദിച്ചത്. നിലവിളികേട്ട് നാട്ടുകാരും മാണിക്കിന് കോഴിയെ നല്‍കിയ വീട്ടുകാരും ഓടിയെത്തിയത്തോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
അതേസമയം, മണിക് റോയിയെ മര്‍ദിച്ചവരില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുന്നു പേരം മാത്രം പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ പ്രതികളുണ്ടെന്ന് അറസ്റ്റിലായ ശശിധരക്കുറുപ്പ്(48), ആസിഫ് എന്നിവരുടെ പ്രതികരണം. ശശിധരക്കുറുപ്പ് വിളിച്ചത് പ്രകാരം മര്‍ദന സ്ഥലത്തെത്തിയ ആസിഫ് സഞ്ചരിച്ച്‌ബൈക്ക് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























