ദാസ്യപ്പണിക്ക് അറുതിയില്ല ; സംസ്ഥാനത്തെ ഐ.പി.എസുകാരുടെ ക്യാമ്പ് ഓഫിസിലും വീട്ടിലും സ്വകാര്യജോലിക്കായി നിയോഗിച്ചിരിക്കുന്ന പൊലീസുകാരെയും ക്യാമ്പ് ഫോളോവേഴ്സിനെയും മടക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം പാലിക്കപെടുന്നില്ലന്ന് ആരോപണം

പാലിക്കപ്പെടാതെ സംസ്ഥാനത്തെ ഐ.പി.എസുകാരുടെ ക്യാമ്പ് ഓഫിസിലും വീട്ടിലും സ്വകാര്യജോലിക്കായി നിയോഗിച്ചിരിക്കുന്ന പൊലീസുകാരെയും ക്യാമ്പ് ഫോളോവേഴ്സിനെയും മടക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം. പ്രശ്നങ്ങൾക്ക് ഒരുമാസത്തിനകം പരിഹാരംകാണുമെന്ന് ജൂൺ 20നാണ് മുഖ്യമന്ത്രി ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ നിർദ്ദേശം നൽകി ഒരു മാസം കഴിഞ്ഞിട്ടും ഐ.പി.എസുകാരുടെ വീടുകളിൽ അടിമപ്പണി തുടരുന്നതായി ഭാരവാഹികൾ ആരോപിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പ് ഫോളോവേഴ്സിനെയും രേഖയില്ലാതെ ‘അദർ ഡ്യൂട്ടി’ക്കായി നിയോഗിക്കപ്പെട്ടവരെയും മടക്കി അയക്കാൻ ഐ.പി.എസുകാരിൽ ചിലർ തയാറായെങ്കിലും നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ പറഞ്ഞുവിട്ടവരെയൊക്കെ തിരിച്ചുവിളിക്കുകയായിരുന്നു. സേനയിൽ ദാസ്യപ്പണി വെച്ചുപൊറുപ്പിക്കില്ലെന്നും വർക്ക് അറേഞ്ച്മെൻറ് എന്നപേരിൽ നടത്തുന്ന മാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ജൂൺ 26ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി താക്കീത് ചെയ്തിരുന്നു.
എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകളുടെ സംഭവത്തിന് ശേഷവും ഐ.പി.എസുകാരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ ഭാര്യക്ക് സുരക്ഷയൊരുക്കുന്നതിന് ഇപ്പോഴും മൂന്ന് വനിതാപൊലീസുകാരുണ്ട്. ദാസ്യപ്പണി വിവാദത്തിെൻറ പശ്ചാത്തലത്തിൽ ജൂണിൽ ഒരു രേഖയുമില്ലാതെ ജോലിചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ കേരള പൊലീസ് അസോസിയേഷനും സമാന്തരമായി ശേഖരിച്ചെങ്കിലും ഐ.പി.എസുകാരുടെ സമ്മർദത്തെ തുടർന്ന് ഈ പട്ടികയും ഇതുവരെ വെളിച്ചംകണ്ടിട്ടില്ല.
https://www.facebook.com/Malayalivartha





















