തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ

തദ്ദേശ തിരഞ്ഞെടുപ്പിന് സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ.
കോര്‍പ്പറേഷനില്‍ 933 പേരുടെയും ജില്ലാ പഞ്ചായത്തില്‍ 253 പേരുടേയും നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു. നവംബര്‍ 21ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട സമയപരിധി പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 12938 പേരാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്രിക സമർപ്പിച്ചത്.
സൂഷ്മ പരിശോധനയിൽ ജില്ലാ പഞ്ചായത്തില്‍ ലഭിച്ച 254 അപേക്ഷകളില്‍ ഒരെണ്ണം തള്ളിയിരുന്നു. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലായി ലഭിച്ച എല്ലാ പത്രികകളും അംഗീകരിച്ചു.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയം നാളെ (24.11.2025)ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ്.അതിനുശേഷം വരണാധികാരികൾ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha

























