ജോർജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാൾ; മകൻ യുകെയിൽ, മകൾ പാലായിൽ; ഭാര്യ വീട്ടിലില്ലാത്ത സമയം ലൈംഗീക തൊഴിലാളിയെ കൊലപ്പെടുത്തി; ഹരിത കർമ സേനാംഗങ്ങൾ വഴിയിൽ കണ്ടത് മൃതദേഹത്തിനരികിലിരിക്കുന്ന ജോർജിനെ...!!!!

കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽയുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം നടുക്കുന്നതാണ് . വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചു. സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. അർദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം.
ജോർജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാളാണ്. ഇയാൾക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകൻ യുകെയിലാണ്. മകൾ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. മദ്യപിക്കുന്നയാളാണെങ്കിലും ഇതുവരെ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികൾ കൂട്ടിച്ചേർത്തു.
ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി . വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
ഹരിത കർമ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോർജിനെയും കണ്ടത്. ആൾക്കാരെത്തിയപ്പോഴേക്കും തന്നെ പിടിച്ചെഴുന്നേൽപിക്കാൻ ജോർജ് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികൾ കൌൺസിലറെ വിവരമറിയിക്കുകയും കൌൺസിലർ പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha





















