വീട് 1200 ചതുരശ്ര അടിയില്‍ കൂടുതലാണോ? സാമൂഹിക സുരക്ഷാ പെന്‍ഷനില്ല

വീട് 1200 ചതുരശ്ര അടിയില്‍ കൂടുതലാണോ? സാമൂഹിക സുരക്ഷാപെന്‍ഷനില്ല. പെന്‍ഷന്‍ മാനദണ്ഡം പരിഷ്‌കരിക്കുമെന്ന 2018-19 വര്‍ഷത്തെ ബജറ്റ് പ്രസംഗം അടിസ്ഥാനമാക്കി ധനവകുപ്പാണ് പുതിയ ഉത്തരവിറക്കിയത്.1000 സി.സി എന്‍ജിന്‍ ശേഷിയുള്ള ടാക്‌സി ഇതരവാഹനമുള്ളവരെയും പെന്‍ഷനില്‍നിന്ന് ഒഴിവാക്കി. പുതിയ അപേക്ഷകര്‍ക്ക് ക്ഷേമനിധി അല്ലെങ്കില്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഏതെങ്കിലും ഒന്നേ ലഭിക്കുകയുള്ളൂ. 1000 രൂപയാണ് സാമൂഹിക സുരക്ഷാപെന്‍ഷന്‍. 42 ലക്ഷം പേര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇവരില്‍ മരിച്ചവര്‍, വിധവകളായി സുരക്ഷാപെന്‍ഷന് അര്‍ഹത നേടിയശേഷം പുനര്‍വിവാഹിതരായവര്‍, കാണാതായവര്‍ എന്നിവരുടെ പേരില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട് എന്നാണ് ധനവകുപ്പ് പറയുന്നത്. ഇതുവരെ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇനിമുതല്‍ ആധാറിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കുകയും പുതിയ അപേക്ഷ സ്വീകരിക്കുകയും ചെയ്യും. നടപടി പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം പേര്‍ ഒഴിവാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഒന്നിലധികം പെന്‍ഷനുകള്‍ കൈപ്പറ്റുന്നത് പരിശോധിക്കാന്‍ ബ്ലോക്ക് തലത്തില്‍ മഹിളാ പ്രധാന്‍, എസ്.എ.എസ് ഏജന്റുമാരെ നിയോഗിക്കും. ഇതിനായി 10,333 ടാബുകള്‍ ഏജന്റുമാര്‍ക്ക് അനുവദിക്കും. ഇത് വാങ്ങുന്നതിന് ഐ.ടി മിഷനെ ചുമതലപ്പെടുത്തിയതായും ധനവകുപ്പ് കഴിഞ്ഞയാഴ്ച ഇറക്കിയ ഉത്തരവില്‍ പറഞ്ഞു.
ആധാര്‍ ആയിരിക്കും ഇരട്ട പെന്‍ഷന്‍ സാധൂകരണത്തിന് ഉപയോഗിക്കുക. വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മാനദണ്ഡമനുസരിച്ച് മറ്റൊരു പെന്‍ഷന്‍ 600 രൂപ നിരക്കില്‍ അനുവദിക്കും.
ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും മറ്റൊരു പെന്‍ഷന്‍ 600 രൂപ നിരക്കില്‍ ലഭിക്കും. ആധാര്‍ ഉണ്ടെങ്കില്‍ മാത്രമേ സാമൂഹിക സുരക്ഷാപെന്‍ഷന്‍ അപേക്ഷ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയുകയുള്ളൂ. അപേക്ഷ പരിശോധിക്കാതെ അനര്‍ഹമായി പെന്‍ഷന്‍ അനുവദിച്ചത് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട പ്രാദേശിക ഭരണകൂട സെക്രട്ടറിക്കെതിരെയാകും നടപടി.
https://www.facebook.com/Malayalivartha























