ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..

പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ . ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. ശ്രമം പരാജയപ്പെടുത്തിയെന്നും, നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി.ഇന്ത്യന്‍ സേന നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യത്തിന് മറുപടിയായി പാക്കിസ്ഥാന്‍ 2025 മെയ് 6-7 രാത്രിയില്‍ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) തകര്‍ത്തതിന്റെ വിവരങ്ങള്‍ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .
ആക്രമണത്തില്‍ നിലയത്തിന് കേടുപാടുകളൊന്നുമില്ലെന്ന് സിഐഎസ്എഫ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.ഡ്രോൺ ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികർക്ക് അവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്.
ഇതിനു മറുപടിയായാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി.ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു.
20 പേർക്കു പരുക്കേറ്റു. ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂരി'ന് പിന്നാലെയാണ് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക്, പ്രത്യേകിച്ച് നിയന്ത്രണരേഖയോട്
ചേര്‍ന്നുള്ള ഉറി ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ട്‌സ് ള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും സമീപത്തെ ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് കനത്ത ഷെല്ലാക്രമണം നടത്തിയത്. ലോക്-ല്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന എന്‍എച്ച്പിസി ഇന്‍സ്റ്റാളേഷനുകളിലെ സിഐഎസ്എഫ് യൂണിറ്റുകള്‍ ഈ അപ്രതീക്ഷിത ആക്രമണത്തിന്റെ മുന്‍നിരയിലായിരുന്നു.കനത്ത വെടിവെപ്പിനിടയിലും, കമാന്‍ഡന്റ് രവി യാദവിന്റെയും ഡെപ്യൂട്ടി കമാന്‍ഡന്റിന്റെയും നേതൃത്വത്തിലുള്ള സിഐഎസ്എഫ് സംഘം നിലയങ്ങളെയും ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha























