മലയാള സിനിമ സംവിധായകന്‍ അറസ്റ്റില്‍... ബിസിനസുകാരനെ കബളിപ്പിച്ചു പണം തട്ടിയെടുത്ത് മുങ്ങിയ വടക്കന്‍ പറവൂര്‍ സ്വദേശി മനോജ് ആലുങ്കലിനെ കയ്യോടെ പൊക്കി പോലീസ്

ഇടപ്പള്ളി സ്വദേശിയായ ബിസിനസുകാരന്‍ സജികുമാര്‍ താഴത്തേടത്തില്‍നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. മീരാജാസ്മിനും റിയാസ് ഖാനും അഭിനയിച്ച 'ഇതിനുമപ്പുറം' സിനിമയുടെ സംവിധായകനും നിര്‍മാതാവുമായ വടക്കന്‍ പറവൂര്‍ സ്വദേശി മനോജ് ആലുങ്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നു സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സജികുമാര്‍ ബിസിനസ് വിപുലീകരിക്കാന്‍ പാര്‍ട്ണര്‍മാരെ തേടിയിരുന്നു. ഇതിനിടെയാണു മുതല്‍മുടക്കാന്‍ തയാറായി മനോജ് സമീപിച്ചത്.
സ്വന്തമായുള്ള വസ്തു വിറ്റു പണം തരാമെന്നും ഇതിനായി ഏഴ് ലക്ഷം രൂപ ആവശ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണു സജികുമാറില്‍നിന്നു മനോജ് പണം വാങ്ങിയത്. ബിസിനസില്‍ ഷെയര്‍ മുടക്കാതിരിക്കുകയും വാങ്ങിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണു സജികുമാര്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha






















