വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം മാത്രം... വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് പോലീസ് കസ്റ്റഡിയിലെടുത്തു. വരന്തരപ്പിള്ളി മാട്ടുമലയിൽ മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന (20)ആണ് മരിച്ചത്. ഭർത്താവിന്റെ വീടിന് അടുത്തുള്ള കാനയിലായിരുന്നു യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും വിവാഹിതരായത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
വൈകുന്നേരം നാലുമണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗനവാടിയിൽ നിന്ന് കൊണ്ടുവരാനായി പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കാണുന്നത്.
സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അർച്ചനയുടെ കുടുംബത്തിന്റെ പരാതിയിലാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്. പെയിന്റിങ്ങ് തൊഴിലാളിയാണ് ഷാരോൺ. അർച്ചനയെ നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫോറൻസിക് വിദഗ്ധരത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വരന്തരപ്പിള്ളി പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























