ക്രിമിനലുകളിൽ നിന്ന് സംസ്ഥാന ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് സേനയിൽ വാഴുന്നത് കൊടും ക്രിമിനലുകൾ ; സ്ത്രീപീഡനം , കൊലപാതക ശ്രമം, ബാലപീഡനം തുടങ്ങിയ കുറ്റ കൃത്യങ്ങൾ ചെയ്തവർ പട്ടികയിൽ

ക്രിമിനലുകളിൽ നിന്ന് സംസ്ഥാന ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് സേനയിൽ വാഴുന്നത് കൊടും ക്രിമിനലുകൾ. ഇത് സംബന്ധിച്ച റിപോർട്ടുകൾ പൊലീസിന് കൈമാറിക്കഴിഞ്ഞു. ഇവർക്ക് നേരെ കർശന നടപടി എടുക്കാൻ ഉന്നത തല തീരുമാനം. 59 പോലീസുകാർക്കെതിരെയാണ് അച്ചടക്ക നടപടിക്ക് ക്രൈം ഡിജിപി ശുപാർശ നൽകിയത്.
ക്രിമിനൽ കേസ് പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം മുൻ ഡിജിപി മുഹമ്മദ് യാസിർ അധ്യക്ഷനായ സമിതിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം ലോക്നാഥ് ബെഹ്‌റയ്ക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്മേൽ നിയമോപദേശം ഉൾപ്പെടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തുടർ നടപടികളിലേക്ക് കടക്കും. 59 ഉദ്യോഗസ്ഥരിൽ പത്തുപേർ പുറത്താക്കപ്പെടുമെന്നാണ് റിപ്പോർട്ട്. സ്ത്രീപീഡനം , കൊലപാതക ശ്രമം, ബാലപീഡനം തുടങ്ങിയ കുറ്റ കൃത്യങ്ങൾ ചെയ്തവരാണ് പട്ടികയിൽ. എസ്‌ഐ മുതൽ താഴെത്തട്ടിൽ ഉള്ളവരാണ് എല്ലാവരും.
https://www.facebook.com/Malayalivartha






















