മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ താമസിക്കാതെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും, മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ ആയിരിക്കും സ്വത്ത് വിവരം വെളിപ്പെടുത്തുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇന്നു തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി ധരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്വത്ത് വിവരങ്ങള്‍ നല്‍കാറുണ്ടെങ്കിലും അധികാരത്തിലേറിയ ശേഷം ജനപ്രതിനിധികളുടെ സ്വത്ത് വര്‍ദ്ധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വത്ത് വിവരം വെളിപ്പെടുത്തുമെന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha






















