കുട്ടികള്‍ക്ക് ഇതൊരു വ്യത്യസ്തമായ അനുഭവം... അമേരിക്കയില്‍ നിന്നും കടല്‍ കടന്നെത്തിയ അധ്യാപക സംഘം മലപ്പുറത്ത്; കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതി പഠിക്കാന്‍ എത്തിയവർക്ക് ഉഗ്രൻ വരവേൽപ്പ്

ബ്യൂറോ ഓഫ് എജ്യുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സും അമേരിക്കന്‍ സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ടീച്ചര്‍ ഫോര്‍ ഗ്ലോബല്‍ ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായാണ് ഒരാഴ്ചത്തെ അധ്യാപക സന്ദര്‍ശനം. കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതി പഠിക്കാനാണ് അമേരിക്കയില്‍ നിന്നും അധ്യാപക സംഘം കടല്‍ കടന്നെത്തിയത്.
വണ്ടൂര്‍ ഗേള്‍സ് എച്ച്‌എസ്‌എസിലേക്കാണ് അമേരിക്കയില്‍ നിന്നുള്ള അധ്യാപകര്‍ എത്തിയത്. മേരി പാവ്‌സിക്, മിഷേല്‍ മെലിസ്, മെലിന്‍ എംഗ്ലര്‍ക്ക് തുടങ്ങിയവരാണ് കേരളത്തിന്റെ വിദ്യാഭ്യാസ രീതിയെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ കുട്ടികളുമായി സംവദിച്ചത്. ശാസ്ത്ര-സാമൂഹിക ശാസ്ത്ര അധ്യാപകരാണ് ഇവര്‍.
സംവാദത്തിലേര്‍പ്പെട്ടും സമ്മാനങ്ങള്‍ നല്‍കിയും അധ്യാപകര്‍ ക്ലാസുകള്‍ പൊലിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്കും ഇത് വ്യത്യസ്തമായ അനുഭവമായി.
https://www.facebook.com/Malayalivartha






















