റാഫേല്‍ ഇടപാട് എത്ര കോടിയുടേതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണ്, ഇടപാടില്‍ സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ട്- രമേശ് ചെന്നിത്തല

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ബി ജെ പി സര്‍ക്കാര്‍ നടത്തിയത് ഇന്ത്യാ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റാഫേല്‍ ഇടപാട് എത്ര കോടിയുടേതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ ക ആന്റെണി തന്നെ പറഞ്ഞിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന് മറച്ച് വയ്കാന്‍ എന്തോ ഉണ്ടെന്നതിന്റെ സൂചനകള്‍ ശക്തമാവുകയാണ്.
യു പി എ ഭരണകാലത്ത് മിറാഷ് നവീകരണം അടക്കം ഫ്രാന്‍സുമായി ഒപ്പ് വച്ച നിരവധി കരാറുകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. കരാര്‍ തുകയും, മറ്റു വിശദാംശങ്ങളും സി എ ജിയും പബഌക്ക് അക്കൗണ്ടസ് കമ്മിറ്റിയെും അറിയിക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വമാണ്. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ ഇതില്‍ നിന്ന് ഒളിച്ചോടുകയും, ഈ ഇടപാടുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമനടക്കമുള്ളവര്‍ ലോക് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. യു പി എ സര്‍ക്കാരിന്റെ കാലത്താണ് 54000 കോടിക്ക് 126 റാഫേല്‍ പോര്‍ വിമാനങ്ങളും അവയുടെ സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറുന്ന തരത്തിലുള്ള ഒര കരാറിന് ശ്രമിച്ചത്. പൊതുമേഖലാ സ്ഥാപനമായ ബാംഗഌരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ 108 എണ്ണം നിര്‍മിക്കുകയും ബാക്കി 18 എണ്ണം ഫ്രാന്‍സ് കൈമാറുകയും ചെയ്യണമെന്നായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് ഈ പദ്ധതി മുടങ്ങി. പിന്നീട് മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ 126യുദ്ധ വിമാനം എന്നുള്ളത് 36 ആയി വെട്ടിക്കുറക്കുകയും ഇത് മുഴുവന്‍ ഫ്രാന്‍സില്‍ നിര്‍മിക്കാന്‍ തിരുമാനിക്കുകയുമാണുണ്ടായത്. മാത്രമല്ല സാങ്കേതിക വിദ്യ കൈമാറണ്ട എന്നും തിരുമാനിച്ചു. യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ സ്വയം പര്യാപ്തത നേടുക എന്ന യു പി എ സര്‍ക്കാരിന്റെ നയം അട്ടിമറിക്കുകയായിരുന്നു ഇതിലൂടെ ബി ജെ പി സര്‍ക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















