ബജറ്റ് പ്രഖ്യാപന പ്രകാരം കൂടുതൽ സ്ഥലങ്ങൾ ജനപ്രീതിയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ബജറ്റ് പ്രഖ്യാപന പ്രകാരം രാജ്യത്തെ 17 സ്ഥലങ്ങളെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിന് തിരഞ്ഞെടുത്തതായി കേന്ദ്ര ടൂറിസം (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
കേരളത്തിലെ കുമരകം,ഉത്തര്‍ പ്രദേശിലെ താജ്മഹല്‍, ഫത്തേപ്പൂര്‍ സിക്രിയും, മഹാരാഷ്ട്രയിലെ അജന്ത എല്ലോറ, ഡെല്‍ഹിയിലെ ഹൂമയൂണ്‍ ടോംമ്പ്, ചുവപ്പ് കോട്ട, കുത്തബ് മിനാര്‍, ഗോവയിലെ കോള്‍വ ബീച്ച്, രാജസ്ഥാനിലെ അമേര്‍ ഫോര്‍ട്ട്, ഗുജറാത്തിലെ സോംനാഥ്, ധോലാവിര, മദ്ധ്യപ്രദേശിലെ ഖജുരാഹോ, കര്‍ണാടകയിലെ ഹംപി, തമിഴ് നാട്ടില്‍ മഹാബലിപുരം, അസമിലെ കാസിരംഗ, ബിഹാറിലെ മഹാബോധി എന്നിവയാണവ.
നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് എത്തിച്ചേരാന്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുകയും, പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം, നൈപുണ്യവികസനം, ബ്രാന്‍ഡിംഗ്, സ്വകാര്യ നിക്ഷേപമെത്തിക്കല്‍, പ്രചാരം നല്‍കല്‍ എന്നിവയിലൂടെ സമഗ്രമായി വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)ടെയും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പുകളുടെയും കീഴിലാണ്പദ്ധതിക്കായി സ്മാരകങ്ങള്‍ ഏറ്റെടുക്കുക. കേന്ദ്ര ടൂറിസം മന്ത്രാലയം എഎസ്‌ഐയുമായും സംസ്ഥാന ഗവണ്‍മെന്റുകളുമായും സഹകരിച്ചുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സാര്‍വ്വത്രിക പ്രവേശനം, സ്മാരകങ്ങളുടെ ശുചിത്വം, ഹരിത സാങ്കേതിക വിദ്യയുടെ പ്രയോഗം, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കല്‍ എന്നീ കാര്യങ്ങളില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha






















