ഇഷ്ടമുള്ള ഭക്ഷണം ആവശ്യാനുസരണം വിതരണം ചെയ്യുന്ന ഊബര്‍ ഈറ്റ്‌സ് തിരുവനന്തപുരത്തും തൃശൂരിലും

ജനങ്ങളെ പ്രിയപ്പെട്ട ഭക്ഷണവുമായി ബന്ധിപ്പിക്കുന്ന, അവരുടെ ആവശ്യാനുസരം ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പ് ആയ ഊബര്‍ ഈറ്റ്‌സ് തിരുവനന്തപുരത്തും തൃശൂരിലും എത്തുന്നു. ജൂലൈ 26 ന് ഉച്ചയ്ക്ക് 12 മണി മുതലാവും തിരുവനന്തപുരത്തും തൃശൂരിലും സേവനം ആരംഭിക്കുക. ഇതോടുകൂടി രാജ്യത്ത് ഊബര്‍ ഈറ്റ്‌സ് സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആകും. 150 ല്‍ ഏറെ റസ്‌റ്റോറന്റ് പങ്കാളികളുമായി ഊബര്‍ ഈറ്റ്‌സ് ഈ രണ്ടു നഗരങ്ങളിലേയും പ്രധാന സമീപ പ്രദേശങ്ങളിലെല്ലാം സേവനമെത്തിക്കും. തിരുവനന്തപുരത്ത് വഴുതക്കാട്, തമ്പാനൂര്‍, പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ പൂങ്കുന്നം,തൃശൂര്‍ റൗണ്ട്, കുരിയച്ചിറ എന്നിവിടങ്ങളിലും ആവും ഊബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ അവതരിപ്പിക്കുക.
തിരുവനന്തപുരത്ത് പാരഗണ്‍, രാജധാനി, സുപ്രീം ബേക്കേഴ്‌സ്, ആസാദ്, പങ്കായം, എം.ആര്‍.എ. റസ്‌റ്റോറന്റ്, എന്നിവടങ്ങളിലേയും തൃശൂരില്‍ സിസോണ്‍സ്, ഇന്ത്യാ ഗേറ്റ്, മിങ് പാലസ്, ആയുഷ്, ആലിബാബ ആന്റ് 41 ഡിഷസ് എന്നിവിടങ്ങളിലേയും പുതുമയേറിയ ഭക്ഷണമാവും ഊബര്‍ ഈറ്റ്‌സ് വിതരണം ചെയ്യുക. കേരളത്തില്‍ ഊബര്‍ ഈറ്റ്‌സ് ആദ്യമായി അവതരിപ്പിച്ച കൊച്ചിയില്‍ റസ്‌റ്റോറന്റ് പങ്കാളികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും വളരെ ആവേശകരമായ പ്രതികരണമാണു ലഭിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഊബര്‍ ഈറ്റ്‌സ് കേരള, കര്‍ണാടക ജനറല്‍ മാനേജര്‍ വാര്‍ത്തിക ബന്‍സാല്‍ പറഞ്ഞു.
കേരളത്തില്‍ വലിയ സാധ്യതകളാണുള്ളതെന്നാണ് ഈ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തും തൃശൂരിലും കൂടുതല്‍ വിപുലമായി ഉപഭോക്താക്കളിലേക്ക് എത്താനാവും. ഈ സംവിധാനത്തിലേക്ക് കൂടുതല്‍ റസ്‌റ്റോറന്റ് പങ്കാളികള്‍ എത്തി കേരളത്തിലെ ഭക്ഷ്യ വിപ്ലവത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രാദേശിക റസ്‌റ്റോറന്റുകള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ സഹായകമാകുന്ന സ്വന്തമായ വിതരണ സംവിധാനമാണ് ഊബര്‍ ഈറ്റ്‌സിനുള്ളത്. വിശ്വസനീയമായ വിതരണ സംവിധാനമുള്ള ഊബര്‍ ഈറ്റ്‌സ് റസ്‌റ്റോറന്റുകളെ തങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ഡെലിവറി പങ്കാളികള്‍ക്കും സൗകര്യപ്രദമായതും ആശ്രയിക്കാവുന്നതുമായ ഒരു വരുമാനമാണ് ഊബര്‍ ഈറ്റ്‌സ് ലഭ്യമാക്കുന്നത്. ഡെലിവറി പങ്കാളികള്‍ തങ്ങള്‍ക്ക് സൗകര്യപ്രദമായ അവസരങ്ങളില്‍ ജോലി ചെയ്യുകയും ബൈക്കില്‍ ഭക്ഷണം വിതരണം ചെയ്യുകയുമാണ്. തിരുവനന്തപുരത്തും തൃശൂരിലും ഊബര്‍ ഈറ്റ്‌സ് പത്തു രൂപയാവും ഡെലിവറി ഫീസ് ഈടാക്കുക. പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കള്‍ക്ക് റസ്‌റ്റോറന്റുകളില്‍ നിന്ന് പരമാവധി 200 രൂപ വരെ എന്ന നിലയില്‍ അഞ്ച് ഓര്‍ഡറുകള്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. ഇതിന് ഋജകഇ50 എന്ന പ്രമോ ഉപയോഗിക്കണം. 100 രൂപയാണ് കുറഞ്ഞ ഓര്‍ഡര്‍ തുക.
ഊബര്‍ ഈറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡു ചെയ്ത് ഊബര്‍ ഈറ്റ്‌സ് സേവനം ഉപയോഗിച്ചു തുടങ്ങാം. ഇതു ഡൗണ്‍ലോഡു ചെയ്ത ശേഷം ഡെലിവറി വിലാസം നല്‍കണം. പ്രാദേശിക റസ്‌റ്റോറന്റുകളുടെ പട്ടിക തിരഞ്ഞ് അപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയോ പിന്നീടു ലഭിക്കാനായി ആവശ്യപ്പെടുകോയ ചെയ്യാം. പേടിഎം വഴിയോ പണമായോ ഇതിന്റെ വില നല്‍കാനും ഓര്‍ഡര്‍ ചെയ്തവ എത്തിക്കൊണ്ടിരിക്കുന്നത് തല്‍സമയം പരിശോധിക്കുകയും ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha






















