സിപിഎം പുറത്താക്കിയ അണികളെ ച്ചേർത്ത് ശക്തിപ്രാപിക്കാനൊരുങ്ങി സിപിഐ

സിപിഎമ്മും സിപിഐയും തമ്മിൽ പലകാര്യങ്ങളിലും കടുത്ത മത്സരമുണ്ട്. മന്ത്രിസഭയിൽ പോലും പല വിഷയങ്ങളിലും ഇരുവരും തമ്മിൽ തർക്കം നടക്കുകയും ചെയ്യുന്നത് സ്വാഭാവികമായിരുന്നു. സിപിഎം പുറത്താക്കിയ അണികളെ ഒപ്പം ചേർത്ത് സിപിഐ അതിവേഗം ശക്തി പ്രാപിക്കുകയാണ് കേരളത്തിൽ.
ഒരിക്കൽ മങ്ങിപ്പോയ പ്രതാപത്തിലേക്ക് സിപിഐ തിരിച്ചെത്തുകയാണ്. സിപിഎം പുറത്താക്കിയവരെ ഒപ്പം കൂട്ടി സിപിഐയുടെ മുന്നേറ്റം നടക്കുകയാണ് ഇപ്പോൾ. പാർട്ടി തയ്യാറാക്കിയ കണക്കുകൾ അനുസരിച്ച് 23854 പേരാണ് പുതിയതായി സിപിഐയിൽ അംഗമായിരിക്കുന്നത്. 2017 ൽ 133410 അംഗങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 157264 ആണ് അംഗ സംഖ്യ. അന്തിമ റിപ്പോർട്ട് ആഗസ്റ്റിൽ ചേരുന്ന സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കും. കാനം രാജേന്ദ്രൻ പാർട്ടി സെക്രട്ടറി ആയതിനു ശേഷം സിപിഎംനെതിരെ സിപിഐ എടുത്ത ശക്തമായ നിലപാടുകളാണ് സിപിഎമ്മിൽ നിന്നും ആളുകളെ പാർട്ടി പാളയങ്ങളിലേക്ക് എത്തിക്കാൻ സഹായകരമായതെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha






















