നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍; തിരുവനന്തപുരം വർക്കല നഗരസഭാ പരിധിയിലാണ് ഹർത്താൽ

വര്‍ക്കല നഗരസഭയില്‍ നാളെ എല്‍ഡിഫ്-യുഡിഎഫ് ഹര്‍ത്താല്‍. കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10.30 ന് നടന്ന കൗൺസിൽ യോഗത്തിൽ പാപനാശതീരത്തെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തിരുന്നു.
നഗരസഭാ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നും ,തടയിടുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു .തുടർന്ന് ചെയർപേഴ്സൺ നടത്തിയ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ നടുക്കളത്തിലിറങ്ങി. തുടർന്ന് പ്രതിപക്ഷാംഗങ്ങളും ഭരണകക്ഷി അംഗങ്ങളും തമ്മിൽ കയ്യേറ്റമുണ്ടായി.
ചെയർപേഴ്‌സണേയും, സെക്രട്ടറിയേയും തടഞ്ഞതിനെ തുടർന്ന്സംഘർഷം രൂക്ഷമായി.ഇതിനിടെ പൊലീസ് സ്ഥലത്തെത്തി. ദേഹാസ്യസ്ഥത്തെ തുടർന്ന് ചെയർപേഴ്സൺ ബിന്ദു ഹരിദാസ് കൗൺസിലർമാരായ ജയശ്രീ പ്രദീപ് എന്നിവരെ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















