പാകിസ്ഥാൻ പോളിംഗ് ബൂത്തിൽ വിധി എഴുതുമ്പോൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത ആക്രമണം ; സ്ഫോടനത്തിൽ 34 മരണം; നിരവധി പേർക്ക് പരുക്ക്

പാകിസ്ഥാൻ പോളിംഗ് ബൂത്തിൽ വിധി എഴുതുമ്പോൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത ആക്രമണങ്ങളിൽ മരിച്ചത് 34 പേർ. കൊല്ലപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വിവരം. 36 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലോചിസ്ഥാനിലെ ക്വറ്റയിലായിരുന്നു ആക്രമണമുണ്ടായത്. പൊലീസ് വാനെ കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. 85,000 പോളിങ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്.
പരിക്കേറ്റവരെ സൈനികരുടെ ആശുപത്രിയിലേക്ക് മാറ്റി. പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നിരവധി അക്രമങ്ങളാണ് അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha






















