കണ്ണൂരിൽ മദ്രസ വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ

കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ ആണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഏഴു മണിയോടെയായിരുന്നു സംഭവം.
സൗദ-സിറാജ് ദമ്പതികളുടെ മകനായ പാതിരിയാട് മദീന മന്‍സിലിലെ മുഹമ്മദ് (11) ഹസന്‍മുക്കിലെ മദ്രസയില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു. മുഹമ്മദ് മദ്രസ ക്ലാസില്‍ എത്താതിരുന്നതിനാൽ അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: സഹല, സംഹ.
https://www.facebook.com/Malayalivartha






















